മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഞാനാണ് കോവിഡ്

ഞാനാണ് കോവിഡ്      

ചൈനയാണെന്റെ ജന്മഗേഹം
ആ വൻമതിലും കടന്ന്
ഒരു കൊടുങ്കാറ്റു പോൽ ഞാൻ
മഹാമാരിയായി വിലസുന്നു വിശ്വത്തിൽ

എന്റെ വിത്തുകൾ നട്ടു ഞാൻ കേരളത്തിലും
മഹാവ്യാധിയായി ഓരോ ദിക്കിലും
കരുതലിൻ കൈത്താങ്ങുകൾ മതിൽ തീർത്തു...
കൊന്നൊടുക്കാൻ കഴിഞ്ഞില്ല എനിക്ക്

പ്രളയത്തെ തകർത്തെറിഞ്ഞ-
തിജീവനം നേടിയോർ അവർ
നിപ്പയെ ജയിച്ചോർ അവർ
ഭീതി നിറച്ച് അവർ എന്നിലും

ലോക്ഡൗണും ജനതകർഫ്യൂവും
തളർത്തി എന്നെ പലവിധം
കൈകൾ കോർക്കാതെ ജാഗ്രതയിലും
തലകുനിച്ചു ഞാൻ അവർക്കുമുന്നിൽ

ആശുപത്രിക്കുള്ളിൽ മാലാഖമാർ
സൂചിയിൽ കോർത്തെടുത്തെന്നേ കുടുക്കി
സ്നേഹം ചാലിച്ചോരാത്മവീര്യത്താൽ
തോൽപ്പിച്ചെന്നെ നിർവീര്യനാക്കി
നമ്മളൊന്നെന്ന സന്ദേശമോതി
ആട്ടിയോടിച്ചവർ കേരളവീരർ

അഞ്ജന ജയപ്രകാശ്
9 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത