മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/എന്റെ സ്വപ്നഭാരതം

എന്റെ സ്വപ്നഭാരതം

വൃത്തിയുള്ള ഭാരതം
സ്വസ്തമായ ഭാരതം
ഗാന്ധി തന്റെ സ്വപ്നമായി
തെളിഞ്ഞുണർന്ന ഭാരതം.

വീട് വൃത്തിയാവണം
തെരുവുകൾ തിളങ്ങണം
മലിനമുക്തമാമാകണം
നഗരവും നിരന്തരം

രോഗമുക്തമാകുവാൻ
രോഗത്തെ തുരത്തുവാൻ
നമ്മൾ തന്നെ സാക്ഷിയായി
മാറുവാൻ ശ്രമിക്കണം.
 
സംസ്കരിക്ക വേണം നാം
നമ്മുടേതാം മാലിന്യം
അന്യനെ പഴിച്ചിടാതെ
നമ്മളാദ്യം ചെയ്യുക

രോഗഗ്രസ്ഥ ഭാരതം
സ്വാതന്ത്രമല്ല കൂട്ടരേ
ദുർബലമായ് പോയിടും
കരുത്തരാകാ വേണം നാം

ചിന്മയി എം.എം.
6 സി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത