മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം - 2020

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരവൃക്ഷം - 2020

അക്ഷരം വൃക്ഷമായി മാറി വരുന്നൊരാ
ഗംഭീരസുന്ദര ദൃശ്യംകണ്ടു
കേരള നാട്ടിലെ കുഞ്ഞുമനസ്സുകൾ
കുത്തിക്കുറിക്കും കഥകളെല്ലാം
എത്തുകൾ പൊട്ടി മുളയ്ക്കും മുള പോലെ
പെട്ടന്ന് പെട്ടന്ന് പൊന്തി വന്നു
തേനൂറും ഗന്ധം നിറയും കവിതയും
മാധുര്യമൂറും ചെറുകഥയും
ഗാംഭീര്യവീരത ചോരാതെഴുതിയ
ലേഖന കൂട്ടങ്ങളൊന്നു വേറേ
നാടും നഗരവും ശുചിയായിമാറ്റുവാൻ
ആശയ പെരുമഴ പെയ്ത നാളിൽ
നീരും വളവും വലിച്ചെടുത്തൻപോടീ-
യക്ഷരവൃക്ഷം വളരുകല്ലോ
കോവിഡും ലോക്ഡൗണും
എന്തു കുതന്ത്രങ്ങൾ
കെട്ടിച്ചമച്ചങ്ങിറങ്ങിയാലും
ഞങ്ങൾ കുറിക്കുമീ
അക്ഷരക്കൊമ്പത്തെ
കാച്ചിക്കുറുക്കിയ പൊൻ കനികൾ
തൊട്ടെടുക്കാനോകുലുക്കി കൊഴിക്കാനോ
തച്ചുതകർക്കാനോനോക്കിടേല്ലേ.
 

ഹെയ്സ് വി ബൈജു
12 S2D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത