മൊടക്കല്ലൂർ യു പി എസ്/അക്ഷരവൃക്ഷം/പകച്ചു പോയ്‌

Schoolwiki സംരംഭത്തിൽ നിന്ന്
പകച്ചു പോയ്‌

ഭൂമിതൻ മാറിടം കുത്തിപ്പിളർന്നു നാം
തെളിനീരുറവകളൂറ്റി കുടിച്ചു നാം
മതിവരാതി ന്നിൻ്റെ തണലുകൾ
കൊയ്തു നാം
പ്രതികാരമ രു താതെ സർവ്വം
സഹിച്ചു നീ
മക്കളുടെ വീരൻ പരാക്രമ മേറ്റ്
വാങ്ങുമ്പോഴുമമ്മ നീ
തേങ്ങിക്കരഞ്ഞില്ല പൊട്ടിത്തെറിച്ചില്ല
ശാപവാക്കൊന്നു മേവാരി ചൊരിഞ്ഞീല
ഇന്നിതാ ഭൂമിയിൽ അന്തകവിത്തിനെ
പാകി വളർത്തുന്നു മാനുഷ ജന്മങ്ങൾ
നീതിബോധത്തിൻ്റെ മറുതല
കാണാതെ
പാടുപെടുന്നൊരു ധീരരാം
പോലീസും ആതുരാലയങ്ങളും
നിപയും പ്രളയവുമായ് വന്നു തകർത്തപ്പോൾ
ഒരു മ തൻ ശക്തിയാൽ തോല്ലിച്ചതും നമ്മൾ
മതിവരാ ദുരന്തങ്ങളേല്പിച്ചു
കോവിഡും
ഇന്നിതാ നമ്മളെ ശിക്ഷിച്ചു തള്ളുന്നു
ഒരു മയിലിതിനെയും തച്ചുതകർക്കണം പോരാടി വീര്യമാം'
മണ്ണിനെ, മനസ്സിനെ, മനുജനെ, ഭൂമിയെ....
തിരികെപിടിച്ചിടാം
 


ഗോപിക നാഗത്ത്
6. C മൊടക്കല്ലൂർ യു പി എസ്
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത