മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ നിന്ന്
കോവിഡ് എന്ന മഹാമാരി ജനിച്ചു
പുറംലോകം അറിയുമ്പൊഴേക്കും
ഒരു പ്രവിശ്യ കീഴടക്കി.
നിരവധി പേർ മരണത്തിനു -
തന്നെ കീഴടങ്ങി
എൻ രാജ്യത്തിലാദ്യമായ്
കേരളത്തിലെത്തി.
പിന്നെ രാജ്യം മുഴുവനും
വ്യാപിച്ചു കോവിഡ്.
ഒരു ലോകത്തെ കീഴടക്കാൻ കോവിഡ് ശ്രമിക്കുന്നു.
പക്ഷെ ലോകം അതിൽ കീഴടങ്ങുന്നില്ല
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ
ലോക് ഡൗണും പ്രഖ്യാപിച്ചിരിക്കുന്നു.
ലോകമെമ്പാടും
പോരാടും എന്ന പ്രതിജ്ഞ എടുത്ത്
ജനങ്ങളും ദാ വീട്ടിൽ ഇരിക്കുന്നു.
വീട്ടിലിരിക്കുന്നത്
പേടിച്ചിട്ടല്ല
നാളെ കോവിഡിനെ
മറികടന്ന് കുതിക്കാനാണ്.
ആരോഗ്യ പ്രവർത്തകർ രോഗികളെ
കരുതലോടെ ശുശ്രൂഷിക്കുന്നു
അതുകൊണ്ടിതാ പ്രായമായവർ
പോലും രോഗമുക്തരായി വീട്ടിലെത്തി.
നാളത്തെ നല്ലതിനായി
നമുക്ക് ഇന്ന് വീട്ടിലിരിക്കാം

 

പൂജ.കെ
8 എഫ് മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത