എന്റെ ഗ്രാമമെന്റെ ഗ്രാമം
പച്ചയുടുപ്പിട്ട ഗ്രാമം
നെല്ലുവിളകൾ വിരിയും ഗ്രാമം
പക്ഷികൾ പാറി നടക്കും ഗ്രാമം
എന്തൊരു ചന്തമാണെന്റെ ഗ്രാമം
തോടും പുഴയും നിറഞ്ഞ ഗ്രാമം
മരങ്ങളും പൂക്കളും വളരും ഗ്രാമം
മിന്നിത്തിളങ്ങുന്ന എന്റെ ഗ്രാമം
എന്തു സുന്ദരമാണെന്റെ ഗ്രാമം
നന്മകൾ നിറഞ്ഞൊരെന്റെ ഗ്രാമം