എന്റെ രാജ്യം

സമർത്ഥനായ അമേരിക്കയും പ്രസിദ്ധനായ ഇറ്റലിയും
ചൈനയും യു എസ് എ യും വിറച്ചുപോയി
കൊറോണ എന്ന ഭീകരന്റെ മുന്നിൽ
മനുഷ്യവംശനാശം വരുത്തിടുവാനായി വൻ
താണ്ഡവം തുടങ്ങിയല്ലോ ലോകമാകവേ
ഇന്ത്യ എന്ന എന്റെ രാജ്യം
കേരളമെന്നന്റെ നാടും
ഒത്തുചേർന്നു കൈപിടിച്ചു ഭീകരനെ നേരിടാനായ്
സഹനശക്തിയോടവർ പോരിടുന്ന നേരത്ത്
എന്റെ രാജ്യമിതാ വൻവിജയമാർന്നിടുന്നു
ലോകത്തിൻ മുന്നിലെ തിലകക്കുറിയായിടുന്നു
എന്റെ രാജ്യം ഭാരതം .....
എന്റെ നാ....ട് കേരളം

ദേവനന്ദ കെ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത