മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

അമ്മയാം ഭൂമി

അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവച്ച
വായുവും വെള്ളവും വിഷം കലർത്തി
ഒരു തുള്ളി വെള്ളം കിട്ടാത്ത നാൾ
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവൻെറ നന്മയെ വീണ്ടെടുക്കാൻ
നമ്മളല്ലാതെ മറ്റാരുമില്ല

ആദിത്ത് പി കെ
രണ്ടാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത