കണ്ണിൽ കാണ കുഞ്ഞു ഭീകരൻ
വ്യാപിപ്പിക്കും ലോകം മുഴുവൻ
നേരമില്ലാതോടും മർത്യൻ
നേരം കളയാൻ വഴിയില്ലാതായി
നാട്ടിൽ മുഴുവൻ കറങ്ങും നമ്മൾ
വീട്ടിലിരിപ്ത് പതിവായി
വ്യക്തി ശുചിത്വം പാലിച്ചീടാം
തുരത്തീടാം ഈ മഹാ മാരിയെ
സാമൂഹ്യ അകലം പാലിക്കുക വഴി
നാടുകടത്താമീ ഭീകരനെ
ഒറ്റകെട്ടായി നിൽക്കുക നമ്മൾ
അതിജീവിക്കുക കൊറോണയെ
മുഹമ്മദ് അദിനാൻ പി പി
ഒന്നാം തരം മുണ്ടേരി എൽ.പി സ്കുൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത