മുണ്ടയോട് എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ് .2019 ഡിസംബർ 31ന് ചൈനയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത്. ചൈനയിലെ വുഹാനാണ് ഈ വൈറസിന്റെ ഉറവിടം .പിന്നീട് ഇത് മറ്റ് പല രാജ്യങ്ങളിലേക്ക് വ്യാപിച്ചു.മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് .ശ്വാസനാളത്തെയാണ് ഈ വൈറസ് അദ്യം ബാധിക്കുന്നത്.പിന്നീട് ഇത് ന്യുമോണിയായും ശേഷം വൃക്കയേയും ബാധിക്കുന്നു.ഈ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടുക എന്നതാണ് മാർഗം.അതിനു വേണ്ടി വൈറ്റമിൻ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഈ രോഗം സമ്പർക്കം വഴിയാണ് പകരുന്നത്. അതായത് രോഗമുള്ള ആളുടെ സ്രവങ്ങളിൽ നിന്നും അതുപോലെ രോഗിയുമായി ഹസ്തദാനം ചെയ്യുന്നതും രോഗം പകരാൻ കാരണമാവുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകരാജ്യങ്ങളിൽ 14,85,535 രോഗികൾ ഉണ്ടായിട്ടുണ്ട്. അതിൽ 87,291 മരണങ്ങൾ സംഭവിച്ചു.ഈ വൈറസ് പിടികൂടാതിരിക്കാൻ കഴിവതും നാം ശ്രദ്ധിക്കണം. അതിനു വേണ്ടി മണിക്കൂറുകൾ ഇടവിട്ട് കൈകൾ സോപ്പുപയോഗിച്ച് കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം. അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്.സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ മറയ്ക്കാൻ ശ്രദ്ധിക്കുക.മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. പനിയോ ശ്വാസം കഴിക്കുന്നതിൽ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ ഉടനെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.കൊറൊണാ വൈറസിനെ പരാജയപ്പെട്ടത്താൻ പി എച്ച് നിലയ്ക്ക് മുകളിലുള്ള ക്ഷാരഭക്ഷണങ്ങൾ കഴിക്കുക.ഈ വൈറസിൽ നിന്നും നമ്മെ രക്ഷിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസുകാരും അത്യന്തം കിടഞ്ഞ് പരിശ്രമിക്കുന്നുണ്ട്.അതുകൊണ്ട് നമ്മളും അവർ പറയുന്നതനുസരിച്ച് നിൽക്കുക തന്നെ വേണം.എങ്കിൽ മാത്രമേ ഈ വൈറസിൽ നിന്ന് ഒരു മോചനം ലോകത്തിനുണ്ടാകൂ.............
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം