നാലു ചുമരിൽ തൂങ്ങിയിരിക്കും ഒരുകൂട്ടം
പക്ഷികളാണ് ഇന്ന് നാം.
സാമൂഹിക അകലം പാലിക്കാം കൈകൾ
സോപ്പിട്ട് കഴുകേണം
ഹസ്തദാനം വേണ്ട നമുക്ക് ചെറു പുഞ്ചിരി നൽകിടാം.
നമ്മുടെ സുരക്ഷ നമ്മുടെ ലക്ഷ്യം.
ഒന്നിച്ചീടാം കൊറോണ
എന്ന വിപത്തിനെ തുരത്തിടാൻ നമുക്കെല്ലാം.
നമ്മൾ ജീവിക്കും
കേരളം അതിജീവിക്കും.