മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ



എന്റെ ഉള്ളിലൊരു ആഹ്ലാദത്തിര
വീണ്ടുമുണരുന്നിതാ ഇടത്താവള
ങ്ങളിൽ നിന്നു പുറത്തേക്കുളള
നിൻ മോചനം ദർശിച്ചപ്പോൾ .......!‎

‎ മീതെ വിശാലമായി വിടർന്നു
‎ ശയിക്കുന്ന ഗഗനത്തിൽ
‎ കരിമേഘങ്ങളാൽ വാരി വിതറി
‎ പെട്ടെന്നൊരു നിമിഷത്തിൽ
‎ കൂടു പൊട്ടിച്ചു പുറത്തേക്കൊഴുകി
‎ ആടിത്തിമർക്കുകയോ മാരിമുത്തേ...!‎

‎ കുളിരേകി തഴുകി എന്നിലേക്കു
‎ ലയിച്ചപ്പോളറിയാതെ നിദ്രയിലാകവേ
‎ നിൻ ചിലമ്പൊലി നാദമെൻ
‎ കാതിലലയടിച്ചപ്പോൾ
‎ കൺചിമ്മിയുണർന്നു പോയി....‎
‎ ഇപ്പോളെനിക്കു കൂട്ടിനു നീ മാത്രം
‎ ‎
‎ ഇടത്താവളത്തിന്റെ ഇടുങ്ങിയ
‎ കോണിൽ നിന്നും സ്വാതന്ത്യത്തിൻ
‎ പാലും തേനുമൊഴുകുന്ന മണ്ണിലേക്ക്
‎ നീയുമായൊഴുകവേ ദിശയറിയാതെ
‎ ലക്ഷ്യമില്ലാതെ കാറ്റിനോടൊപ്പമുള്ള
‎ അലയലിൽ പുല്പരപ്പിനെയും
‎ പുഷ്പ വാടിയേയും ശലഭങ്ങളേയും
‎ ചൂബിച്ചുണർത്തി ഞാൻ..........!‎
‎ എന്നുള്ളിലിപ്പോൾ തെളിയുന്ന
‎ ഒരേയൊരു സ്വപ്നം മാത്രം.....‎
‎ മഴ മേഘമേ നിന്നോടൊപ്പം
‎ ഒരു കൊച്ചു സ്നേഹ സൗധം
‎ ............. ചമയക്കുക മാത്രം.....!‎

ഹെബ്സിബ മറിയം ടോം
6 C മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത