മാമ്പ സരസ്വതിവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ ഭീതി പരത്തി
എല്ലാവരെയും വലച്ച വ്യാധി
ലോകത്തെയാകെ പിടിച്ചുലച്ചു
രോഗം പെരുകി വരുന്ന നേരം
ലോക്ക് ഡൌൺ എന്നൊരു കാലം വന്നു
സ്വന്തം ജീവൻ മറന്നീടാതെ
വഴിയിൽ ഇറങ്ങി നടന്നീടാതെ
നാടിന്‌ നന്മകൾ നല്കാൻ വേണ്ടി
നമ്മൾക്ക് ഒന്നായി പോരാടിയിടാം
സോപ്പിട്ടു കൈകൾ കഴുകിടേണം
മാസ്ക്കും കൈയുറയും ധരിച്ചീടേണം
സാമൂഹിക അകലം പാലിക്കേണം
നിപ്പയും പ്രളയവും അതിജീവിച്ചില്ലേ
ഇതിനെയും നമുക്കതിജീവിക്കാം
സ്റ്റേ ഹോം സ്റ്റേ സേഫ് ചൊല്ലിയിടാം
നല്ല കാലത്തിനായി കാത്തിരിക്കാം

ധ്യാൻ പ്രകാശ്
4 മാമ്പ സരസ്വതി വിലാസം എൽ .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത