ചൈനയിൽ നിന്നൊരു ചെറുജീവി
കൊറോണയെന്നൊരു ചെറുജീവി
രോഗം പരത്തി നാടാകെ
ഭയന്നു വിറച്ചു എല്ലാരും
പകർച്ച വ്യാധികൾ പിടിപെട്ടാൽ
അകലം നമ്മൾ പാലിക്കും
ചന്തയിൽ പോകാൻ വയ്യാതായി
ചിന്തയിൽ മുഴുകിയിരിപ്പായി
പുറത്ത് പോയാൽ നാമെല്ലാം
കൈകൾ നന്നായി കഴുകേണം
മാസ്ക് ധരിച്ചു നടന്നെന്നാൽ
രോഗം നമ്മെ വിട്ടകലും
ആരോഗ്യത്തെ സംരക്ഷിക്കാൻ
ആവശ്യത്തിന് യാത്രമതി .