മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ മാവേലിക്കര തിരുവല്ല റൂട്ടിൽ കല്ലുംമൂട് ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന സ്ഥാപനം. നമ്മുടെ കുട്ടികൾക്കായി ഗതാഗത സൗകര്യങ്ങളും മികവുറ്റ പഠന സൗകര്യങ്ങളും നൽകുന്ന സ്ഥാപനമാണിത്. മികച്ച മേൽനോട്ടം വഹിക്കാൻ കഴിവുള്ള പ്രഥമാധ്യാപികയും കഴിവുറ്റ അധ്യാപകരും അനദ്ധ്യാപകരും എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന പിടിഎ അംഗങ്ങളും മാനേജ്മെൻ്റുംഈ സ്ഥാപനത്തിൻ്റെ മുതൽക്കൂട്ടാണ്. 8 സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബ് ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ, റോബോട്ടിക് ലാബ് ,വിശാലമായ ലൈബ്രറി സൗകര്യം, കളിസ്ഥലം, കുട്ടികൾക്കായി കുടിവെള്ള സംഭരണി , കൃഷിത്തോട്ടം , മനോഹരമായ പൂന്തോട്ടം ഇതെല്ലാം ഈ സ്ഥാപനത്തിൻ്റെ പ്രത്യേകതയാണ്. എൻസിസി എസ് പി സി തുടങ്ങിയ യൂണിറ്റുകൾ സ്കൂളിൽ ഉണ്ട്. സ്പോർട്സിൽ താല്പര്യം ഉള്ള കുട്ടികൾക്ക് അതിനുള്ള പരിശീലനവും അവസരവും നൽകുന്നുണ്ട്. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകിവരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ പഠന ആവശ്യത്തിനുള്ള സാധനങ്ങൾ എന്നിവ നൽകാറുണ്ട്.