മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/അക്ഷരവൃക്ഷം/ കൊറോണയ്ക്ക്

കൊറോണയ്ക്ക്


കൊറോണ ഇന്ന് ലോകമാകെ പിടിച്ച് കുലുക്കുകയാണ്. എത്ര പേരുടെ ജീവിതമാണ് ആ വൈറസ് കൊന്നൊടുക്കുന്നത് 'ലോകം ഈ അസുഖത്തെ മഹാമാരികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ആദ്യം ചൈനയിൽ പടർന്നുപിടിച്ച രോഗം ഇന്ന് ലോകമാകെ പടർന്നു 24 മണിക്കൂറിനിടയിൽ ആയിരക്കണക്കിന് മനുഷ്യരെയാണ് കൊന്നൊടുക്കുന്നത്. ഞങ്ങൾ നിന്നെ പേടിച്ച് വീടിന് പുറത്തു പോലും ഇറങ്ങുന്നില്ല. പക്ഷേ ഞങ്ങൾ നിന്നെ തുരത്തിയോടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. എൻ്റെ കൊച്ചു കേരളത്തെക്കുറിച്ചുള്ള വാർത്തകൾ നീ അറിഞ്ഞു കാണുമല്ലോ. നിന്നെ തുരത്തുന്നതിൽ ഞങ്ങൾ ഓരോ ദിനവും മുന്നേറിക്കൊണ്ടിരിക്കുന്നു 'ഇന്ന് ലോകത്തിനു തന്നെ ഞങ്ങൾ മാത്യകയായിരിക്കുകയാണ്. ഞങ്ങൾക്ക് പേരുകേട്ട ഒരു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവർത്തകരും ഒക്കെയുണ്ട്. അവരുടെ മുന്നിൽ നീ മുട്ടുകുത്തുക തന്നെ ചെയ്യും ഈ 40 ദിവസത്തെ ലോക്ക് ഡൗൺ ഞങ്ങൾ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ പഠിച്ചു.ചിത്ര രചനയിലും കഥയിലും ലേഖനങ്ങളിലുമൊക്കെ ഞങ്ങൾ മുഴുകിയിരിക്കുകയാണ്.രാജ്യത്തിൻ്റെ കൂട്ടായ്മയിലൂടെ ഞങ്ങൾ നിന്നെ ഇല്ലാതാക്കും


ആവണി മോഹൻ
7 C എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. ബെള്ളിക്കോത്ത്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - ലേഖനം