മഴൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മൂമ്മയുടെ വിഷുക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മൂമ്മയുടെ വിഷുക്കാലം     

ഒരു വിഷുക്കാലമായിരുന്നു അത്. ഒരു അമ്മൂമ്മയുടെ വിഷുക്കാലം. അമ്മൂമ്മ സദ്യ യൊക്കെ ഒരുക്കി വെച്ച് ടി വി കാ ണുകയായിരുന്നു. അമ്മൂമ്മ അവിടെയിരുന്ന് മയങ്ങിപ്പോയി. മയക്കത്തിൽ അമ്മൂമ്മ ഒരു സ്വപ്നം കണ്ടു. അമ്മൂമ്മയുടെ മക്കളും പേരക്കുട്ടികളും ഒക്കെ വന്ന് കണികാണുന്നതും അമ്മൂമ്മ കൈനീട്ടം കൊടുക്കുന്നതും,പടക്കം പൊട്ടിക്കുന്നതും,സദ്യ ഉണ്ണുന്നതും ഒക്കെ. പെട്ടെന്ന് അമ്മൂമ്മ ‍‍‍ഞെട്ടിയുണർന്നു. അമ്മൂമ്മ എഴുന്നേൽക്കുമ്പോൾ മക്കളെയൊന്നും കണ്ടില്ല. അമ്മൂമ്മയ്ക്ക് സങ്കടമായി. കൊറോണ പടരാതിരിക്കാനുള്ള മുൻകരുതലായിട്ടല്ലേ അവർ വരാതിരുന്നത് എന്നോർത്ത് അമ്മൂമ്മ സമാധാനിച്ചു.

ശ്രീഷ്മ . എ.വി
3 മഴൂർ ജി എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ