മമ്പറം എച്ച് .എസ്.എസ്/ലിറ്റിൽകൈറ്റ്സ്/2024-27
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

| 14063-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14063 |
| യൂണിറ്റ് നമ്പർ | LK/2018/14063 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ലീഡർ | ആദിദേവ് പി എം |
| ഡെപ്യൂട്ടി ലീഡർ | തപസ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുർഷിദ് കെ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരള എൻ വി |
| അവസാനം തിരുത്തിയത് | |
| 15-01-2026 | Abhijith balakrishnan |

അംഗങ്ങൾ
പ്രവർത്തനങ്ങൾ
സബ്ജില്ലാ കലോത്സവത്തിൽ പുതിയ കാൽവെപ്പ്
കേരള സ്കൂൾ കലോത്സവം 2025
തലശ്ശേരി നോർത്ത് സബ്ജില്ലാ കലോത്സവം മമ്പറം സ്കൂളിൽ വെച്ച് നവംബർ 3,4,5 തീയതികളിൽ നടക്കുകയുണ്ടായി. കലോത്സവത്തിന് ലിറ്റിൽ കൈറ്റ്സ് സ്വന്തമായി വെബ്സൈറ്റ് നിർമ്മിക്കുകയും വളരെ ബാക്കിയായി എല്ലാ വിവരങ്ങളും സമയനുസൃതമായി രേഖപ്പെടുത്തി വലിയൊരു മുന്നേറ്റം നടത്തി .
Our Website is Live..
അഭിനന്ദന പോസ്റ്റർ എല്ലാവര്ക്കും നിർമിക്കാൻ പറ്റുന്ന രീതിയിൽ app. നിർമ്മിച്ചു .
https://mambaram.vercel.app/instant-maker
കൂടാതെ വിവിധ പരിപാടികളുടെ സ്റ്റേജ് തത്സമയ ദൃശ്യങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കി .