മദർ തേരസാ എച്ച് എസ് , മുഹമ്മ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് & ഗൈഡ് എന്നീ സംഘടനകളും നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ റെഡ് ക്രോസിൽ എ, ബി, സി ലെവൽ ഉൾപ്പെടെ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൂടാതെ ജെ.ആർ.സി-ലെ കുട്ടികൾ സി ലെവൽ എക്സാമിനേഷൻ എഴുതി ഗ്രേസ് മാർക്കിന് അർഹത നേടി. ശ്രീമതി ലിൻസി തോമസ് സംഘടനയ്ക്ക് നേതൃത്വം നല്കുന്നു.
                 സ്കൗട്ട് യൂണിറ്റിൽ 24 കുട്ടികളും ഗൈഡ് യൂണുറ്റിൽ 14 കുട്ടികളും അംഗങ്ങളായിട്ടുണ്ട്. സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും ശുചിത്വ വാരാചരണങ്ങളിലും ജെ.ആർ.സി സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗഭാഗിത്വമുണ്ട്. ഒക്ടോബർ 20-ാം തീയതി എസ്.എൽ.പുരം ഗവ: എച്ച്.എസ്.എസിൽ വെച്ച് നടന്ന ഹാം റേഡിയോ ട്രെയ്നിംഗ്-ൽ 22 സ്കൗട്ടുകളും, നവംബർ 13-ാം തീയതി ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്ത് വെച്ച് നടന്ന  പി.എൽ ക്യാംപിൽ 4 സ്കൗട്ടുകളും പങ്കെയുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ ഡിസംബർ 25-ാം തീയതി മുതൽ 27-ാം തീയതി വരെ ആലുവ എച്ച്.എസ്.എസിൽ വെച്ച് നടന്ന രാജ്യ പുരസ്കാരിൽ 8 സ്കൗട്ട്സ് പരീക്ഷ എഴുതി. വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീ. സുജിത്ത് ഗിബൺസൺ, ഫാ: ജോസഫ്‍. പി. ജെ എന്നുവർ ഇതിന് നേതൃത്വം നൽകി വരുന്നു.