മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം/അക്ഷരവൃക്ഷം/ എന്റെ മുറ്റത്തെ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മുറ്റത്തെ മഴ

മാനം ഇരുണ്ടു മേഘം കരഞ്ഞു
മഴ മഴ പെയ്തെൻ മുറ്റത്ത്
മുറ്റം നിറയെ മഴവെളളം
മാനത്തോ മഴവില്ല്
പക്ഷികൾ കൂട്ടിലുറങ്ങുന്നു
തവളകൾ ക്രോം ക്രോം പാടുന്നു
പൂവുകൾ എല്ലാം വിരിഞ്ഞല്ലോ
പൂത്തുമ്പികൾക്ക് ആഘോഷം
പുള്ളിക്കുടയെടുത്ത് ഞാനും
മഴവെള്ളത്തിൽ കളിച്ചല്ലോ
കാറ്റിൽ മരങ്ങൾ ആടിക്കളിക്കുമ്പോൾ
അണ്ണാൻ കുഞ്ഞ് അയ്യോ പേടിച്ചു
എന്തൊരു രസമാണീ മഴ നനയാൻ
മഴ മഴ പെയ്തു എന്റെ മുറ്റത്ത്
 

മുഹമ്മദ് റിഹാൻ റാഷിദ്
4 A മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത