മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/വിഷാണു ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിഷാണു ദിനങ്ങൾ

അണു സംക്രമണം കലണ്ടർ ദിനങ്ങളെ ആകെ
ചുവപ്പാക്കുന്നു
കറുപ്പില്ലാത്ത ചുവപ്പിന്റെ ആലസ്യ ദിനങ്ങൾ
പാത രണ്ടേരണ്ട്‍ ദിക്കിലേക്കുമായി
ഒന്നിനൊന്ന് പിന്തിരിപ്പിൻ
മറ്റൊന്ന് പൊട്ടിയ കലണ്ടർ പക്ഷികളെ
ചേർത്ത് ഒട്ടിച്ചു പറക്കാൻ പരിശീലിപ്പിക്കാം
കുഞ്ഞിക്കൂനനെയും കൊച്ചു നീലാണ്ടനെയും
വായിക്കാം കൂടെ
പാവല്, പടവലം, വെള്ളരി പടർത്താം
അമ്മയ്ക്കൊരുകൂട്ടായി അടുക്കളയിൽ
കൂടാമിങ്ങനെ എത്ര ജീവിതപാഠങ്ങൾ
ലോക്ക് ഡൌൺ ആയാലും
പ്രതിഭയ്ക്ക് ഉയരാനേ പറ്റു ...
 

അസ്‌ന മോൾ
6B എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത