മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/വാർത്തെടുക്കാം രോഗമില്ലാത്ത നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്തെടുക്കാം രോഗമില്ലാത്ത നാളെ

നമ്മൾ ജീവിക്കുന്ന ലോകം പ്രകൃതി രമണീയതയാൽ സുന്ദരമാണ്. വ്യക്തി ശുചിത്വപോലും പാലിക്കാത്ത പുതിയ തലമുറ മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും രോഗിയും രോഗവും കൂടുന്നു. നമ്മൾ ഇപ്പോൾ മാരകമായ വൈറസിനെതിരെ പൊരുതുകയാണ്. ദിനംപ്രതി വീട്ടിൽ നിന്ന് ഊര് ചുറ്റാൻ ഇറങ്ങുന്ന നമ്മൾ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിന്റ ഭീതിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്നു. ഓരോ ദിവസവും ലോകം ഭയത്തിന്റെ മുൾമുനയിലുടെ കടന്നുപോകുന്നു. പല രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും ആരോഗ്യമുള്ള തലമുറ തലമുറ എന്ന് ഉച്ചതില്ലാർകുമ്പോൾ അവർ ഇതൊന്നും കാണുന്നില്ലേ. എന്താണ് ഈ രോഗത്തിന് കാരണം? നമ്മൾ തന്നെയാണ് കാരണം. പുതിയ പുതിയ ജീവിതശൈലികൾ വാർത്ത എടുക്കുമ്പോൾ ഇങ്ങനെ ആയിത്തീരുമെന്ന് ആരും വിചാരിച്ചിഇല്ലേ?മനുഷ്യജീവിതത്തിലെ പുതിയ മാറ്റങ്ങൾ നമ്മളെ കൊണ്ടു പോകുന്നത് പഴയ തലമുറയുടെ അടിവേര് തകർക്കുന്ന പ്രവർത്തികളിലേക്കാണ് വിരൽചൂണ്ടുന്നത്. ശാസ്ത്രവും നൂതന സാങ്കേതികവിദ്യകളും വളർന്നുവന്നത് കൊണ്ട് രോഗത്തെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം പക്ഷെ എന്നെന്നേക്കുമായി അതിനെ പറിച്ചു മാറ്റാൻ രോഗപ്രതിരോധശേഷി തന്നെ വേണം. ഈ കാണുന്ന നമ്മൾക്ക് അത് ഉണ്ടോ എന്ന് ആരും നോക്കിയിട്ടില്ല ഇനി നോക്കാനും പോകുന്നില്ല. ആചാരങ്ങൾക്കും അനാചാരങ്ങൾക്കു ഇടയിൽപെട്ട് നമ്മൾ ഇത് എങ്ങനെ ശ്രദ്ധിക്കാനാണ്. ലക്ഷത്തിൽ ഒരാൾക്ക് പോലും വരുന്ന രോഗങ്ങൾ ഇപ്പോൾ ഈ ലോകം മുഴുവനും ഉണ്ട്. എന്താണ് ചെയ്യുക? എങ്ങനെയാണ് മറികടക്കുക? ഇത് ഒന്നും അറിയില്ല. ഇങ്ങനെയുള്ള സമയങ്ങളിൽ നമ്മൾ രോഗപ്രതിരോധശേഷി യുടെ പേര് പറയും. ഇത് ഇല്ലാതാവാൻ കാരണം നമ്മൾ ഓരോരുത്തരും കഴിക്കുന്ന ഭക്ഷണവും വ്യായാമക്കുറവും തന്നെയാണ് ഈ കുറവുകൾ നികത്തി പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാം

നന്ദന കെ കെ
8 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം