മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഒത്തുനിന്നാൽ.....

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുനിന്നാൽ.....      

 പണ്ട്  പണ്ട് ഒരു  മനോഹരമായ ഗ്രാമം. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഗ്രാമം. നിറയെ പച്ചപ്പ്‌  നിറഞ്ഞ  വയലുകൾ, തെളിഞ്ഞ പുഴ, ആകാശത്ത്‌  നിറയെ പലതരത്തിലുള്ള കിളികൾ. വർണങ്ങൾ നിറഞ്ഞ  വരമ്പു-കൾ. അത്രയും മനോഹരമായഗ്രാമം. പരസ്പരം സ്നേഹിക്കാൻ  മാത്രം   അറിയുന്ന ജനങ്ങൾ. ഒരു   ദിവസം  അവർ  എല്ലാവ  രും അവിടത്തെ  അവസ്ഥ   കണ്ട്  അത്ഭുതപെട്ടുപോ യി. എവിടെ  നോക്കിയാലും ചവറുകൾ  കുന്നുകൂടി   കിടക്കുന്നു. ഇതിന്റെ  ചീ ത്തയായ മണം സഹിക്കാ ൻ  വയ്യാതെ പലർക്കും  ഇത്  ശല്യമുണ്ടാക്കി. പല  ദിവസങ്ങളായി  ഇത് തുട- ർന്ന്  വന്നു. അവസാനം  നാട്ടുകാർ  എല്ലാവരും   ചേർന്ന് ഒരു  തീരുമാനം  എടുത്തു. രാത്രി  എല്ലാവ- രും കൂടി മുക്കിലും മൂലയി ലും ഒളിച്ചുനിന്നു. അ പ്പോൾ  ആണ്  അവർക്ക്  കാര്യം മനസ്സിലായത്  ഒരു  ട്രക്ക് വന്ന് മാലിന്യം നി ക്ഷേപിക്കുന്നത്  കണ്ടത്.  നാട്ടുകാർ ഉടനെ തന്നെ  അവരെ പിടിച്ചുകെട്ടി  ഒരു  പാഠം പഠിപ്പിച്ചു. അവർ  ജീവനും കൊണ്ട് ആ  ട്രക്കും മാലിന്യവും  എടു ത്തു പോയി. പിന്നെ  ഒരിക്കലും അവർ തിരികെ  വന്നിട്ടില്ല. ആ ഗ്രാമം വീണ്ടും സന്തോഷത്തോടെയും  സമാധാനത്തോടെയും  ജീവിച്ചു. 

ഷഫ്ന ടി പി
6 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ