ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കോവിഡ് വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വിഷു

ആണ്ടൊരാണ്ട് മേടത്തിലും വിഷു

മലനാട്ടിൽ ഇത്തവണ എത്തവേ

ആരുമില്ല എതിരേൽക്കാൻ

കൊന്നയുമില്ലല്ലോ,കഷ്ടം!

എവിടെപ്പോയി ഇവരെല്ലാം

മുഖാവരണമണിഞ്ഞ്

മൂകരായി സ്തബ്ധരായി

പടകുടീരത്തിൽ എന്നപോൽ

കഷ്ടം! കോവിഡേ

മാനവരാശിയെ കൊന്ന്

തിന്നാനുള്ള നിൻ കൊതി കഷ്ടം!

തോറ്റുതരില്ല ഞങ്ങൾ

പൊരുതി നിൽക്കും

ഇപ്പം കഷ്ടമെന്നാലും

ആർപ്പുമായി എതിരേൽക്കും

അടുത്ത വർഷം വിഷുവിനെ

നിന്നെ തോൽപിച്ച ഹുങ്കോടെ

കമല എസ് നായർ
6 B ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത