കൊറോണ

കൊറോണ എന്നൊരു ഭൂതം

നമ്മുടെ നാട്ടിൽ വന്നെത്തി

ജാഗ്രത വേണം നമുക്കെല്ലാം

ജീവിതം ബാക്കി വേണമെങ്കിൽ


കൈകൾ കഴുകണം രണ്ടും

ഓരോ ഇരുപതു മിനിറ്റിലും

തുരത്താം കൊറോണയെ

നമുക്ക് ശുചിത്വത്തിലൂടെ


വീടിനുള്ളിൽ ചുരുണ്ടുകൂടി

ക്കിടന്നു നേരം കളയരുതേ

പാട്ടുകൾ പാടി രസിച്ചോളൂ

പുസ്തകമൊത്തിരി വായിച്ചോളൂ


തോൽപ്പിക്കാം തോൽപ്പിക്കാം

നമുക്കി മാരക രോഗത്തെ

തോൽപ്പിക്കാം തോൽപ്പിക്കാം

കൊറോണയെന്നൊരീ ഭൂതത്തെ.

തൻസീലു റഹ്മാൻ
8 ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത