ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ ശുചിത്വം, രോഗപ്രതിരോധം

ശുചിത്വം, രോഗപ്രതിരോധം


നമ്മുടെ നാടിൻ നന്മതൻ മുഖം
തെളിവാകുന്നതാണീ ശുചിത്വം
സുന്ദരമാം ഭൂമിയെ പരിപാലിപ്പൂ
നാമേവരും ശുചിത്വമെന്ന ശൈലിയിൽ
ചിന്തയിൽ എന്നും നിറച്ചീടാം
പരിസ്ഥിതിതൻ മനോഹാരിത
വ്യക്തിചിന്തയിൽ നിന്നുദിച്ചീടാം
നാടിൻ ശുചിത്വശീലങ്ങൾ.......
പരിസ്ഥിതിതൻ ജീവൻ തുടിപ്പുകൾ
നിലനിർത്താൻ നാം കൈക്കൊള്ളേണം
വ്യക്തിശുചിത്വം എന്ന ആശയം.
പകർച്ചവ്യാധിയും മഹാമാരിയും
ഒന്നിച്ചു നേരിടാം ഏക മുദ്രാവാക്യത്താൽ
പ്രതിരോധിക്കാം രോഗഹേതുക്കളെ
ഐക്യത്തിൽ ചൊല്ലിടാം നാടിൻ ഈരടി
ശുചിത്വത്തിൽ നിന്നാരംഭിച്ചിരിപ്പൂ
രോഗപ്രതിരോധത്തിൻ പോരാട്ടങ്ങൾ
കാത്തിടാം നാമീ പരിസ്ഥിതിയെ
തുടർന്നിടാം ശുചിത്വമാം ദേശവും മനസും
 

അസ്ന സുൽത്താനാ റഷീദ്
10 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത