ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പുതു ചിന്തകൾ

പുതു ചിന്തകൾ

വ്യാധി ആധിയായ് മാറുന്നു
നെഞ്ചകം വെന്തുരുകുന്നു
ഒഴുക്കു നിലച്ച പുഴപോലെ,
ആളിടം മാറിടുന്നു.
       ചിന്തയിൽ വന്നനേകം
       മാനുഷർ ചെയ്തു കൂട്ടിയ ചെയ്തികൾ
        കാലം കണക്കു തീർക്കുന്നുവോ
         മാറാ വ്യാധികൾ തന്നുകൊണ്ട്

നിശബ്ദമാക്കിയ ഈ ദിനങ്ങളിൽ
കൊരുത്തു തീർത്തു പുതുചിന്തകൾ
സംരക്ഷിക്കണം പ്രകൃതിയെ
നാളെയുടെ നന്മക്കായി....

അന്ന റാഹേൽ
6 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത