ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കാടായ കാടൊക്കെ വെട്ടി നിരത്തീട്ടു
പുഴകളിലെ മണ്ണും മണലും കടത്തി നീ
കോൺക്രീറ്റ് സാധനങ്ങൾ
കെട്ടിയുയർത്തിക്കൊ -
ണ്ടൊരു തുള്ളി വെള്ളവും ഊഴിൽ വീഴാതെ
തൊടികളെ മേലാട അണിയി-
ച്ചുവല്ലോ നീ

വർഷവും വസന്തവും ശി-
ശിരവുമെല്ലാം
അപ്രതീക്ഷിതമാം അതി-
ഥികളായെത്തി
സൂര്യാഘാതത്തിൽ പിടയുന്ന -
മാനുഷൻ
കലിതുള്ളി പേമാരി പെയ്-
തൊഴിയാതെയും
ഭൂതലമെങ്ങുമെ താണ്ഡവ -
മാടുന്നു
നാം നെട്ടോട്ട മോടുന്നു അതി -
ജീവനത്തിനായ്

പ്രകൃതിയാം പെറ്റമ്മ വാൽസല്യ -
പൂർവ്വം
കനിഞ്ഞു നൽകീടുമീ ദുഗ്ധമാം -
നന്മയെ
കൈ തട്ടി മാറ്റീട്ടു തച്ചു -
തകർക്കയും
പെറ്റമ്മ തൻ നെഞ്ചു കീറി - പിളർന്നു കൊണ്ടാടി -
ത്തിമർക്കുന്ന ഹേ... മനുഷ്യാ

സൃഷ്ടാവു നൽകീടും സൗ-
ഭാഗ്യമാകുമീ
ജീവ വ്യവസ്ഥയെ മുറ്റും -
തകർത്തു നീ
നേടിയതൊക്കെയും വ്യർ -
ത്ഥമല്ലേ
ഇതിനെല്ലാം കാരണഭൂതനാം -
മർത്യനിൻ
കൈയാൽ ഉയരുമോ ഇനി -
യൊരു പുതുനാമ്പെങ്കിലും

ഡോണ എൽസാ ഷൈൽ
8 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത