സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'ബുക്കാനാൻ ഭൗതികസൗകര്യങ്ങൾ '

ബുക്കാനൻ ബോർഡിംഗ്

 
ബുക്കാനൻ ബോർഡിംഗ്

സ്ക്കൂൾ വളപ്പിൽ തന്നെയാണ് ബോർഡിംഗ് സ്ഥിതി ചെയ്യുന്നത്. ഏകദേശം അൻപത് കുട്ടികൾക്ക് താമസിച്ചു പഠിക്കന്നതിനുള്ള സൗകര്യമുണ്ട്. ബുക്കാനൻ സ്ക്കൂള്ിലെയും റ്റി റ്റി ഐ, യിലെയും കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.

സി.എസ്. ഐ. ഗേൾസ് ബോർഡിംഗ് ഹോം

 
33070 CSI Girl's Home

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സി. എസ് ഐ സഭയിലെ സുമനസ്സുകളുടെ കൈത്താങ്ങോടുകൂടി താമസിച്ചു പഠിക്കന്നതിനുള്ള സൗകര്യമൊരുക്കിയ ഇടം. സ്ക്കൂൾ വളപ്പിൽ തന്നെയാണ് ഈ ബോർഡിംഗ് സ്ഥിതി ചെയ്യുന്നത്.

ഹൈടെക് ക്ലാസ് റൂം

ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. പത്ത് ഹൈടെക്ക് ക്ലാസ് മുറികൾ സ്ക്കൂളിലുണ്ട്

ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്

 
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ധരുമാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. മുതൽ വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നു.

 
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്

ചാപ്പൽ

  വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് ഉതകുന്നു

സയൻസ് ലാബ്

ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.

കമ്പ്യൂട്ടർ ലാബ്:

 
ബുക്കാനൻ ഐ.ടി. ലാബ്

വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.

സ്കൂൾ ലൈബ്രറി

  അയ്യായിരത്തോളം അപൂർവ്വവും മികച്ചതുമായ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു.

ഓഡിറ്റോറിയം

  ||

 
ബുക്കാനൻ ഓഡിറ്റോറിയം

വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്

നൂൺ മീൽ -അടുക്കള

കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു.

മഴവെള്ള സംഭരണി, കിണർ -കുടിവെള്ള സൗകര്യം:

സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ, മഴവെള്ള സംഭരണി, എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടർ ഫിൽറ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. 

സ്കൂൾ സൊസൈറ്റി

കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും പ്രവർത്തിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്:

സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും എസ്. പി. സി പരേഡിനും ഉപയോഗിക്കുന്നു.

പരിസ്ഥിതി സൗഹൃദ കാംപസ്

പരിസ്ഥിതി സൗഹൃദ കാംപസ് ആണ് സ്ക്കൂളിനുള്ളത്. പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.

സ്ക്കൂൾവാനുകൾ

  ബുക്കാനൻ സ്ക്കൂളിനു മൂന്നു വാനുകളുണ്ട്.

കാംപസ്