ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത് സ് ക്ലബ്ബ് റിപ്പോർട്ട്

പള്ളം, ബുക്കാനൻ സ്കൂളിൽ ഒരു മാത് സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. കണക്കിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞരുടെ ജീവിതം പരിചയപ്പെടാൻ അവസരങ്ങൾ നൽകി വരുന്നു.

ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരം

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരവുംഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരം

രാമനുജൻ ദിനാചരണം

പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീ.രാമനുജൻ്റെ ഓർമ്മയിൽ ദിനാചരണം നടന്നു.കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ സംഭാവനകൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദിനാചരണം സഹായിച്ചു.തുടർന്നും കുട്ടികൾക്ക് ഗണിതാവബോധമുണ്ടാക്കാനുള്ള പസിൽ നിർമ്മാണം,ക്വിസ് തുടങ്ങിയപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.