ബി സി ജി എച്ച് എസ് കുന്നംകുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളും മത്സരങ്ങളും നടന്നുവരുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യ  പാർക്കിനു  ള്ള സമ്മാനം ഈ സ്കൂൾ നേടുകയുണ്ടായി. വളരെ മികച്ച ഔഷധ തോട്ടം ആണ് ഈ സ്കൂളിന് ഉള്ളത്. ശലഭ പാർക്ക്, റോക്ക് ഗാർഡൻ, നക്ഷത്ര പാർക്ക്, ഫ്രൂട്ട്സ് പാർക്ക് മുതലായവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. വംശനാശം നേരിടുന്ന മരമഞ്ഞൾ, അശോക വൃക്ഷം മുതലായവ  ഈ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. വളരെ വിപുലമായ തോതിലാണ് പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തിവരുന്നത്. സെമിനാറുകൾ, പരിസ്ഥിതി ക്ലാസ്സുകൾ മുതലായവ കുട്ടികൾക്ക്  ആവശ്യാനുസരണം നൽകിവരുന്നു