ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

ഇന്ന് ഈ ലോകം മുഴുവൻ കോവി ഡ് 19 അതായത് കൊറോണ വൈറസ് ഡിസീസ് 2019 - ന്റെ പിടിയിലാണ്. ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നും ഇന്ന് ഇത് അന്റാർട്ടിക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും പടർന്നു പ്പിടിച്ചിരിക്കുന്നു. എപ്രിൽ 16 വരെയുള്ള കണക്കെടുത്താൽ ലോകത്താകെ രോഗബാധിതർ 20 ലക്ഷത്തോളമാണ്. ആകെ മരണം 1.32 ലക്ഷം . ഇന്ത്യയിലും കോവി ഡ് കത്തിപ്പടരുകയാണ് . ഈ മഹാമാരി ലോകത്താകെ ഭീതിയുണർത്തുമ്പോഴും ശുചിത്വമില്ലായ്മയിൽ നിന്നാണ് കൊറോണ വൈറസ് ഉടലെടുത്തതെന്ന് നാം ഓർക്കണം. വുഹാൻ എന്ന മാർക്കറ്റിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും രൂപം കൊണ്ട ഈ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വം നമ്മുക്ക് ആവശ്യമാണ് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്നും നാം പാലിക്കണം. ശുചിത്വത്തിന്റെ ആദ്യ പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ് . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തണം. തുടരെ തുടരെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇരുപത് സെക്കന്റ് വരെ കൈ വൃത്തിയായി കഴുകേണ്ടതാണ് . ദിവസം രണ്ടു നേരം വൃത്തിയായി കുളിക്കുക. നഖം വെട്ടുക നാം ഓരോരുത്തരും വീടുകളിൽ ആയിരിക്കുമ്പോൾ വീടും പരിസരവും വൃത്തിയാക്കുക. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക.നാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളെ അണുവിമുക്തമാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . വഴിയിൽ നിന്നും വൃത്തിഹീനമായ സാഹചര്വത്തിൽ നിന്നുമുള്ള ഭക്ഷണപാനിയ പദാർഥങ്ങൾ ഒഴിവാക്കുക. രോഗലക്ഷണമുള്ളവരിൽ നിന്നും അകലം പാലിക്കുക.

  • "ശുചിത്വ* *കേരളം* *ശുചിത്വ* *ഭാരതം"* അതായിരിക്കണം നമ്മുടെ ലക്ഷ്യം. ശുചിത്വത്തിലൂടെ
ഇങ്ങനെയുള്ള വൈറസുകളെയും രോഗങ്ങളെയും നമ്മുക്ക് പ്രതിരോധിക്കാം. നമ്മുടെ രാജ്യത്തെ ശുചിത്വവൽക്കരിക്കുന്നതിൽ നമ്മുക്കെല്ലാവർക്കും പങ്കുണ്ട് . നമ്മുടെ ശുചിത് വം നമ്മുടെ പരിസരത്തിന്റെയും ,പരിസരത്തിന്റെ ശുചിത്വം നമ്മുടെ സമൂഹത്തിന്റെയും ശുചിത്വമാണ് .
  • ശുചിത്വ* *ഭാരതം* *അണുവിമുക്ത* *ഭാരതം*
അതിനായി നമ്മുക്ക് പ്രാർത്ഥിക്കാം പരിശ്രമിക്കാം

ആൻ ഫ്ളോറിയ അഗസ്റ്റിൻ
9 ബി ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം