ബി എം എൽ പി എസ്സ് വലിയവിള/ഗാന്ധി ജയന്തി ഒക്ടോബർ 2

നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. അതിനോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു.  ഗാന്ധിജിയുടെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി  ക്വിസ്മത്സരം ,പോസ്റ്റർ രചന ,പ്രസംഗം എന്നിവ നടത്തി. ഗാന്ധിദ‍ർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഔഷധസസ്യത്തോട്ടം വച്ചുപിടിപ്പിക്കുകയും ലോഷൻ നിർമിക്കുകയും ചെയ്തു.