തെങ്ങിൻ തോപ്പും വയലോലകളും
അരുവിയും കുളങ്ങളും ചേർന്നൊരു
സുന്ദരമാണെൻ ഗ്രാമം
കർഷക മക്കൾ സുന്ദരമാക്കിയ ഗ്രാമം
തെരുവീഥികളിൽ വാഹനമില്ല
കാൽനടക്കാർ പോലുമില്ല
എങ്ങും എവിടെയും നിശബ്ദത മാത്രം
എല്ലാ മേഖലയും ലോക്ക് ഡൗൺ
അച്ഛനമ്മമാരോടൊപ്പം കുട്ടികളുണ്ട്
സ്നേഹത്തിൽഒന്നിച്ചു അത്താഴമുണ്ണാൻ
അയൽകുടുംബ ബനധങ്ങളെ
തിരിച്ചറിഞ്ഞ് സഹായിക്കാ൯ ഇന്ന് മനുഷ്യരുണ്ട്
അതാണി ലോക്ക്ഡൗൺ കാലം
ആ൪ത്തിയോടെ സമ്പാധിച്ചവനും
അന്നന്നത്തെവക കണ്ടെത്തിയവനും
ഒരുപോലെ ജീവിച്ചിടുന്നൊരു കാലം
ഒരു പോലെ സ്വാതന്ത്യം പങ്കിട്ട കാലം
അതാണി ലോക്ക് ഡൗൺ കാലം