വീട്ടിലിരിക്കാം സുരക്ഷിതരാകാം
കൊറോണയെ തുരത്താം
നമുക്കൊരുമിക്കാം നമുക്കൊരുമിക്കാം
മഹാമാരി കൊറോണയെ തുരത്താം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
യാത്രകൾ ഒഴിവാക്കാം
വീട്ടിലിരിക്കാം വീട്ടുകാരുമായി
കൈകൾ തേച്ചുകഴുകാം
വിരലുകൾ തേച്ചുകഴുകാം
സോപ്പും ഹാന്റ് വാഷും ഉപയോഗിക്കാം
ആരോഗ്യം സംരക്ഷിക്കാം
മാസ്കും ഗ്ലൗസും അണിഞ്ഞീടാം
മൂക്കും മുഖവും പൊതിഞ്ഞീടാം
ഹസ്തദാനങ്ങൾ ഒഴിവാക്കീടാം
ആലിംഗനങ്ങൾ ഒഴിവാക്കീടാം
ആരാധനാലയങ്ങൾ പൊതുസ്ഥലങ്ങൾ
ആശുപത്രികൾ എന്നിവിടങ്ങളിൽ
തമ്മിലകലം പാലിച്ചീടാം
അനാവശ്യ സന്ദർശനം ഒഴിവാക്കീടാം