ചൈന എന്ന രാജ്യത്ത് തുടങ്ങിയ കൊറോണ
ലോകം മുഴുവനും പടർന്നൊരു കൊറോണ
ധനികനും ദരിദ്രനും വകഭേദം ഇല്ലാതെ
മനുഷ്യജീവൻ കവർന്നൊരു കൊറോണ
തൊഴിലുകൾ നിരത്തുകൾ ആരാധനാലയങ്ങൾ
നിശ്ചലമാക്കിയ വൈറസ് കൊറോണ
കൈകഴുകി മേൽ തൊടാതെ മാസ്കുകൾ ധരിച്ചിടാം
ഒരു നല്ല നാളേക്കായ് അകലാം സ്നേഹബന്ധങ്ങളെ
ചെറുക്കണം നമ്മൾ ഒറ്റക്കെട്ടായി
കൊറോണയെന്ന മഹാമാരിയെ
ലോകരക്ഷക്കായ് ഒരുങ്ങണം
നമ്മൾ ഒരുമയോടെ ചെറുക്കണം