ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

അതിജീവനം തന്നെ ലക്‌ഷ്യം
അതിജീവനമാണ് ലക്‌ഷ്യം
പോരിടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമ്മുക്കി ദുരന്തത്തി-
നലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെത്തന്നയല്ലേ
ലോകമൊന്നാകെ കൊറോണയെ നേരിടുന്നു
ഈ സമയവും കടന്നു പോകുമെന്ന പ്രതീക്ഷയോടെ
നല്ലൊരു നാളെക്കായി നമ്മുക്ക് കാത്തിരിക്കാം .


 

അതുല്യ ആർ
VII.B ബി.ബി.ജി.എച്ച് എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത