പ്രവേശനോൽസവം

ബി ടി എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ 2025 -26 അധ്യായന വർഷ പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് തുറയൂരിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി വടകര എക്സൈസ് റേഞ്ച് ഓഫീസർ സി.കെ ജയപ്രസാദ്  ലഹരിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് യൂ സി വാഹിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ് പികെ സുചിത്ര സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, പ്രിൻസിപ്പൽ സന്ധ്യ പി ദാസ്, എം ജയ , സി എ നൗഷാദ്, എം സി നിസാർ , ആർ പി.  ഷോബിദ് , ആർ ശരത് , എ വിജിലേഷ്  എന്നിവർ ആശംസകൾ നേർന്നു.

സമഗ്ര ഗ‍ുണമേൻമ ക്ലാസ്

2025-26 അധ്യായന വർഷത്തിൽ 8,9,10 ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും സമഗ്ര ഗുണമേൻമ ക്ലാസ് നടത്തി. വിവിധ വിഷയത്തിൽ നൗഷാദ് മാസ്റ്റർ, വിജിലേഷ് മാസ്റ്റർ, മുഹമ്മദ് റഷീദ് മാസ്റ്റർ, ഷോഭിദ് മാസ്റ്റർ, സരൂപ ടീച്ചർ, മഗേഷ് മാസ്റ്റർ, അശ്വിൻ മാസ്റ്റർ എന്നീവർ ക്ലാസ് നടത്തി. കുട്ടികൾ ഒരോ ക്ലാസിൻ്റെയും കുറിപ്പുകൾ തയ്യാറാക്കി

 






പരിസ്ഥിതി ദിനം

 

തുറയൂർ ബി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.പ്ലാസ്റ്റിക് നിർമാർജന പരിപാടികൾക്ക് തുടക്കമായി സ്കൂൾ പരിസരത്ത് സേവനമനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരായ ശ്രീമതി റീജ, ശ്രീമതി ഗീത എന്നിവരെ അസംബ്ലിയിൽ ആദരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി പി. കെ സുചിത്ര ഉത്ഘാടനം നിർവഹിച്ചു. സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സരൂപ കെ പി,. എസ് ആർ ജി കൺവീനർ നിസാർ എം സി ,സീഡ് ക്ലബ് കോർഡിനേറ്റർ അശ്വിൻ ബി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക്‌ 8ഡി ക്ലാസ്സിലെ നിഹ റോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.



വായനാദിനം

ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു.

 

സ്കൂളിൽ നടത്തിയ പരിപാടി സ്കൂൾ ഹെഡ്മിസ്ട്രെസ് പികെ സുചിത്ര ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി എം ജയ അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷോബിദ് ആർ പി ആശംസകൾ നടത്തി. വിദ്യാർത്ഥികളായ തേജശ്രീ, ശിഫ, ഫിസ ഹനാൻ എന്നിവർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. നിസാർ മാസ്റ്റർ സ്വാഗതവും സരൂപ കെ പി നന്ദിയും പറഞ്ഞു.



ജില്ലാ പഞ്ചായത്തിന്റെ ആദരം

 

2024-25 അധ്യായന വർഷം ഉന്നത വിജയം നേടിയ സ്കൂൾ ക്കുള്ള ജില്ലാ പഞ്ചായത്തിൻ്റെ ആദരം ഏറ്റു വാങ്ങി

 



sholars academy

ഭൂഗർഭ മത്സ്യങ്ങളെ സംബന്ധിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു

തുറയൂർ : ബി ടി എം ഹയർസെക്കൻഡറി സ്കൂൾ സ്കോളേഴ്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ഭൂഗർഭമ മത്സ്യങ്ങളെ സംബന്ധിച്ചുള്ള പഠന ക്ലാസ് സംഘടിപ്പിച്ചു.

ഡൽഹി ശിവ്നാടാർ സർവ്വകലാശാല ഗവേഷക വിദ്യാർഥിയായ ടാനിയ ആൻ വർഗീസ് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങ് സ്കൂൾ പ്രധാന അധ്യാപിക പി കെ സുചിത്ര ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി സി എ നൗഷാദ് ജീവശാസ്ത്ര അധ്യാപകൻ അശ്വിൻ ബാബുരാജ് എന്നിവർ സംസാരിച്ചു.

 

കോഴിക്കോട് ജില്ലാ സ്പീഷിസായി തിരഞ്ഞെടുത്ത പാതാള പൂന്താരകൻ തുടങ്ങിയ ഭൂഗർഭ മീനുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ക്ലാസിൽ സംസാരിച്ചു. സ്കൂൾ പരിസരത്ത് നടത്തിയ പഠനത്തിൽ നിന്നും യൂറോ പെൽറ്റിഡ്‌ വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി.





MOTIVATION CLASS

EDUCARE CLUB ന്റെ നേതൃത്വത്തിൽ പത്താം തരം വിദ്യാർഥികൾക്കായി ശ്രീ മിലെറ്റ് ചാണ്ടിയ‍ുടെ MOTIVATION SPEAK നടന്ന‍ു

ബോധവൽക്കരണ ക്ലാസ്

 

പേവിഷബാധക്കെതിരെ തുറയൂർ ഹെൽത്ത് സെൻ്ററിലെ സീനിയർ നഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധക്കെതിരെ കുട്ടികൾ പ്രതിജ്ഞയെടുത്തു.പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തു





EDUCARE

 
 

2025-26 വർഷത്തെ എഡ്യൂ കെയർ ഉദ്ഘാടനം തുറയൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗിരീഷ് സി കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൻ  വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പാൾ സഡ്യ പി ദാസ്, പ്രധാനാധ്യാപിക സുചിത്ര പി കെ , പി ടി എ പ്രസിഡൻ്റ് വാഹിദ് മാസ്റ്റർ,നിസാർ എം സി ,ഷോഭിദ് ആർ പി, നൗഷാദ് സിഎ എന്നീ വർ സംബന്ധിച്ചു



ലഹരി വിര‍ുദ്ധദിനം

 
 
 

തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചാരിച്ചു.

പി ടി എ പ്രസിഡണ്ട്‌ യൂ സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. ലഹരി ബോധവൽക്കരണ ക്ലാസ്സ്‌, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി. രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി.., ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പികെ സുചിത്ര ടീച്ചർ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജയ ടീച്ചർ അശ്വിൻ മാസ്റ്റർ, നിസാർ മാസ്റ്റർ ,വിജിലേഷ് മാസ്റ്റർഎന്നിവർ ആശംസകൾ നടത്തി.


[[

 
 

]]







മീഡിയ ക്ലബ്

തുറയൂർ: കേരള മീഡിയ അക്കാദമിയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയ ക്ലബിന് തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും കേരള പത്രപ്രവർത്തകയൂണിയൻ്റെയും സഹകരണത്തോടെയാണ് മീഡിയക്ലബിൻ്റെ പ്രവർത്തനം. ഹയർ സെക്കൻ്ററി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ് ഉത്ഘാടനം ചെയ്തു. ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനുകീഴിലുള്ള വിമൻ ഇൻ ന്യൂസ് ആൻ്റ് സ്പോർട്സ് പാനലിസ്റ്റും മാധ്യമ പ്രവർത്തകയുമായ അഞ്ജനാശശി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ 'കമ്മ്യൂണിക്' മാഗസിൻ്റെയും ഡോക്യുമെൻ്ററിയുടെയും പ്രകാശനകർമ്മം അഞ്ജനാശശി നിർവ്വഹിച്ചു. പ്രതിഭാപുരസ്കാരവും സർട്ടിഫിക്കറ്റും സി.കെ.ഗിരീഷ് വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് യു.സി. വാഹിദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. കൺവീനർ സുജിത് നെല്ല്യേരി മീഡിയക്ലബ് പ്രവർത്തനം വിശദീകരിച്ചു. പ്രിൻസിപ്പാൾ സന്ധ്യ.പി.ദാസ്, ഹെഡ്മിസ്ട്രസ് പി.കെ.സുചിത്ര, സ്റ്റാഫ് സെക്രട്ടറിമാരായ കെ. സറീന, സി.എ.നൗഷാദ് എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൺവീനർ ആർ.ശരത് സ്വാഗതവും മീഡിയക്ലബ് പ്രസിഡൻ്റ് കീർത്തന.ഐ.കെ. നന്ദിയും പറഞ്ഞു.