ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മരണത്തിൻ വക്കോള മെത്തുമെൻ പ്രകൃതിക്ക്
താങ്ങായി തണലായി മരച്ചില്ലകൾ
ഒരു മരത്തൈ ക്കൊരായിരം ജീവനായി
നിറവായി നീർക്കണ ങ്ങൾ
പുഴകൾക്കു കുളിരേകി
മഴ എന്ന വരമേകി
തുടരുന്നു നന്മതൻ നൽ ചീതികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോളും
തകരുന്നു ജീവിത സാഹചര്യങ്ങൾ
അടരും ഇലത്തുമ്പും ചൊല്ലുന്നു പ്രകൃതി.....
ഇനിയും തളിരായി ഞാൻ പുനർ ജനിക്കാം
മനസ്സിൽ മനസാക്ഷി വറ്റാത്ത ഹൃദയമി -
തലമുറ ക്കേകുക നീ ഒരു തൈ മരം .....
 

അഞ്ജന. ആർ
6 E ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത