ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്

രാവിലത്തെ ചായ . കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം
തുങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരു ഒന്ന് മയങ്ങുമെന്നും
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും
വൈകുന്നേരം
മുറ്റത്തെ മാവിൽ തണൽ
സീറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്
വിരിയുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തനത്ത്

ആര്യ.കെ
9 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത