ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പ്രതികാരം

ഇന്നുമെന്നും ഓർത്തുകൊണ്ടിരിക്കാൻ
പ്രകൃതിയാം ദേവി തന്നൊരാപാഠം
നിൻ കണങ്ങൾ തുള്ളിയായി വീഴുമ്പോൾ
ആരുമോർത്തില്ല അതൊരു പേമാരിയാകുമെന്ന്
എന്തിനായ് ഈ കൊടും ക്രൂരത
പ്രകൃതിയാം നിൻ അമ്മയോടുതന്നെ
പ്രകൃതിദത്ത വരത്തെയെല്ലാം നീ കൊന്നൊടുക്കിയപ്പോൾ
നീ ഓർത്തില്ല അത് നിന്നെ തന്നെ കൊന്നൊടുക്കുമെന്ന്
ഇങ്ങനെയൊരു വിപത്തിനു നാം സാക്ഷിയാകുമ്പോൾ,
അത് നാം തന്നെ വരുത്തിയ വരം
നിന്നിടം വികസിപ്പിക്കാൻ നീ പ്രകൃതിയെ നശിപ്പിച്ചപ്പോൾ
നീ ഇരുന്നിടം കൂടി പ്രകൃതി നശിപ്പിച്ചു
അന്ന് വർഗീയതയില്ല,ജാതിയില്ല,മതമില്ല,
ഒരുമയുടെ ആ നാളുകൾക്ക് മധുരവും ഉണ്ടായിരുന്നു
ഇനിയാനാളുകൾ ഇങ്ങനെ ഒരു വിപത്തുമായി
അത് നമുക്ക് അതിജീവിക്കാൻ പ്രയാസം
അതിനെ വേരോടെ മുറിച്ചുമാറ്റാൻ സാധിച്ചില്ലെങ്കിലും
നാം അത് അതിജീവിച്ചു

ജംഷിയ നസ്രിൻ
9 D ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത