ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നിസ്സാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
നിസ്സാരൻ

നിസാരനെന്നു കരുതിയതെങ്കിലും
കൊറോണയെന്നൊരു
കൊടുംഭീകരനാം കൃമികീടം
അഖിലാണ്ഡം വിറപ്പിച്ച്
അതിവേഗം പടരുന്നു കാട്ടുതീ പോൽ!
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ
വിരസത ഒട്ടുമേയില്ലാതെ
വിലസുന്നവൻ ലോകത്തിൽ ഭീഷണിയായ്.
ഇനിയാര് ഇനിയാരെന്ന്
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു..
ഞാനില്ല ഞാനില്ലയെന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
കേമത്തരം കാട്ടാൻ മുന്നിൽ നിന്നോർ
കേഴുന്നു ഒരിറ്റ് ശ്വാസത്തിനായി.
കേട്ടവർ കേട്ടവർ അകന്നു മാറുന്നു
നിസാരരവർ
തേടുന്നു മാർഗങ്ങൾ
കൊറോണയെ തടഞ്ഞിടുവാൻ.

ആദർശ് രാജേഷ്
5 ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത