ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/മലയാള മനോരമ നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭൂമി സീഡ് : ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.