ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ശുചിത്വം എന്ത് എങ്ങനെ
ശുചിത്വം എന്ത് എങ്ങനെ
ഹൈജീൻ എന്ന ഗ്രീക്ക് പദകകരരത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജീയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ 'ശുചിത്വം' ഉപയോഗിക്കുന്നു. ശുചിത്വം സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം(personal hygiene), ഗൃഹശുചിത്വം (Hygiene of the home), പരിസര ശുചിത്വം (Environmental Sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീലങ്ങൾ ഇന്നത്തെ തലമുറക്ക് ആവശ്യമാണ്. വ്യക്തിശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും അസുഖങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. ഗൃഹശുചിത്വം നമുടെ ഗൃഹത്തെ നമ്മൾ ശുചിയാക്കണം. ശുചിത്വം ഉള്ള ഗൃഹത്തിൽ അസുഖങ്ങളും പകർച്ചവ്യാധികളും ഉണ്ടാവില്ല. ഗൃഹം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പരിസരശുചിത്വം നമ്മുടെ പരിസരത്തെ മലിനമാക്കാതെയിരിക്കുക. അങ്ങനെ നമുക്ക് പരിസരമലിനികരം ഒഴിവാക്കാൻ സാധിക്കും. മാലിന്യങ്ങൾ പരിസര പ്രദേശങ്ങളിലേക്ക് വലിച്ചെറിയാതെയിരിക്കുക. ശുചിത്വം ഉണ്ടെങ്കിൽ നമ്മുക്ക് പല പകർച്ചവ്യാധികളെയും, അസുഖങ്ങളെയും ഒഴിവാക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം