ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ തിരിച്ചറിയാംപ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിയാംപ്രകൃതിയെ

പരിസ്ഥിതി നശീകരണം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ലോകത്തെമ്പാടുമുളള മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശിക്കാത്ത ഒരു ദിനം പോലു മുണ്ടായിരുന്നില്ല. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ച് നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ,വയലുകൾ,തണ്ണീർത്തടം, ചതുപ്പുകൾ, മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അനാവശ്യമായി അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവ ഇടിച്ചു നിരപ്പാക്കുക, കുഴൽകിണറുകളുടെ അമിതമായ ഉപയോഗം , വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക , അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടുമുള്ള ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇവേസ്റ്റുകൾ ,വാഹനങ്ങളളിൽ നിന്നുള്ള അന്തരീഷമലിനീകരണം, പ്ളാസ്റ്റിക് വേസ്റ്റ്, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. എന്നാൽ ഇത് മാത്രമാണോ യഥാർത്ഥത്തിൽ പരിസ്ഥിതി ദോഷം ഉത്ഭവിക്കാനുളള കാരണം. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്യേഷണ ബുദ്ധിയും, ഉൾക്കാമ്പുളള ചിന്തകളും, നിബന്ധനകൾ ഇല്ലാത്ത മനസ്സും വേണം . ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നും മാത്രമെ അതിനെ നമു ക്ക് കണ്ടെത്താൻ ആകൂ. എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതിരിക്കുകയൂളളു. പ്രകൃതിയെ നമ്മൾ മാറ്റിയപ്പോൾ പ്രകൃതി നമ്മെയും മാറ്റി . ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്.അത് നമ്മുടെ പൂർവ്വികരുടെ പൂർവ്വികർ സ്വായത്തമാക്കിയിരുന്നു.അതിനാൽ അവർ സച്ഛിദാനന്ദൻമാരായിരുന്നു.'സത്ചിത്ത്' 'ആനന്ദം' നേടിയവരായിരുന്നു. അങ്ങനെ നേടിയ ആനന്ദം അവരെ മഹത് വത്കരിച്ചു. ആയതിനാൽ അവരുടെ ജീനിയസ് അതാത് വിഷയങ്ങളിൽ നിക്ഷ്പ്തവും അവയെ തിരിച്ചറിയുവാനുളള വേദിയുമായിരുന്നു അവരുടെ ജീവിതശൈലി . ഇന്ന് മനുഷ്യൻ അവനവന്റെ ജീനിയസ് കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപ്പൂട്ടി ബാഹ്യമായുള്ളവയെ കാണാപാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അറിവുകൾ ആഴമില്ലാത്തതും ,നൈമിഷികവും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്തവുമായി മാറുകയും ചെയ്തു. ഈ ഒരു കാലഘട്ടത്തിലൂടെ കൊറോണ വൈറസ് എന്ന മാഹാവ്യാധി മനുഷ്യനെ പിടിമുറുക്കിയിരിക്കുന്നു . മനുഷ്യന്റെ ദുഷ്ചെയ്തിക്ക് കാലം കാത്തുവെച്ച മറുപടി മാനവജനതയുടെ സർവ്വനാശത്തിനും കാരണഭൂതനായ നോവൽ കൊറോണ (കോവിഡ് 19) ഒന്നിച്ചിരുന്നപ്പോൾ അകലാൻ ശ്രമിച്ച മനുഷ്യർ ഇന്ന് അകന്നിരുന്നപ്പോൾ ഒന്നിച്ചിരിക്കാൻ ആഗ്രഹിക്കുന്നു. 'ഒന്നിച്ചുനിൽക്കാം ഒരുമിച്ച് നയിക്കാം ഈ കൊറോണക്കാലം' " stay safe, stay home" ഞാൻ വീട്ടിലാണ് .

റിൻഷ കെ
8 G ഫാ .ജി .കെ .എം .ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം