ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രതിരോധത്തിൻ നാൾവഴി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിൻ നാൾവഴി


 

യുദ്ധമാം കൊറോണതൻ സൈനികരാം നമ്മൾ

അകറ്റിടേണം ,പൊരുതിടേണം, പ്രതിരോധിച്ചിടേണം

ശുചിത്വമെന്ന ഭേഷജത്താൽ വിശ്വമാകെയുള്ള

കൊറോണതൻ കണ്ണികൾ മുറിച്ചു മാറ്റിടേണം

വിശ്വമാകെ പിടിച്ചുകുലുക്കും കോവിഡെന്ന ഭീകരനെ

പിടിച്ചുകെട്ടാം നമുക്ക് ഒരുമയോടെ തന്നെ

വ്യക്തിശുചിത്വത്താൽ പിടിച്ചുകെട്ടാം ഈ ഭീകരനെ

സാമൂഹ്യ അകലത്താൽ അകറ്റാം കോവിഡെന്ന ദുരന്തത്തെ

എന്തിനു താമസിപ്പിതൂ മർത്യനേ അനുസരിക്കുവാൻ

ഗവൺമെന്റുതൻ നിർദേശങ്ങൾ പാലിച്ചിടൂ നീളാതെ

പ്രതിരോധസൈനികരെ ബഹുമാനിക്കൂ ഏവരും

അവരെ ഈശ്വരതൻ തുല്യമാം കണ്ടിടൂ ഏവരും

നയിച്ചിടൂ ,നയിച്ചിടൂ കൊറോണതൻ യുദ്ധം

വിജയിച്ചിടൂ, വിജയിച്ചിടൂ,പ്രതിരോധത്തിൻ യുദ്ധം

         

നസ്‌റ ഖദീജ എം എ
8 C ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത