ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊച്ചു കേരളത്തിന്റെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു കേരളത്തിന്റെ അതിജീവനം


അതിജീവനത്തിനുദാ
ഹരണമാണെൻ നാട് കേരളം

ജാതിമത വ്യത്യാസമില്ലാതെല്ലാരു-
മൊരുമിച്ചുനിൽക്കു-
മേതു പ്രതിസന്ധിയിലും

സ്നേഹമുണ്ട് ഞങ്ങളിൽ
കലഹമില്ല ഞങ്ങളിൽ

കേരളമെന്ന സുന്ദരമാം നാട്ടിൽ
നാമെന്നും നന്മകൾ വിതച്ചീടും

 അന്നൊരുനാൾ ഭീകരമായ് വന്ന-
പ്രളയത്തെ ഒറ്റക്കെട്ടായ് പൊരുതി
എൻകൊച്ചു കേരളം
ഫീനിക്സ് പക്ഷിയായ് മാറി

വീണ്ടും പെട്ടെന്നൊരു നാൾ
 മഹാമാരിയായ്
കയറിവന്ന കൊറോണ യെന്ന-
വൈറസിനെ ഒറ്റക്കെട്ടായി
പൊരുതുന്നു എൻ സോദരങ്ങൾ

ഈ പ്രതിസന്ധി
യിൽ സ്വന്തം കുടുംബത്തെപ്പോലും വിട്ട്
എൻ നാടിനെ കാക്കും
നേഴ്സുമാരാം മാലാഖമാർക്കെൻ
നാടിന്നഭിവാദ്യങ്ങൾ.
   
 

ഹാദിയ കെ. എസ്
8 C ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത