സഹായം Reading Problems? Click here


ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Activities/2019-20-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

പ്രവേശനോത്സവം

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ആശംസിച്ചു.

മികവിനെ ഗേറ്റ് തുറന്നു എസ്എംഎസ് കോമ്പാറ

വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി കോമ്പാറ ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന് വിവിധ പ്രവർത്തനങ്ങൾ മുന്നേറുന്നു.സ്കൂളിലെ വിവിധ ക്ലബ്ബുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടന്നുകൊണ്ടിരിക്കുന്നത് സ്പോക്കൺ ഇംഗ്ലീഷ് ഹിന്ദി ക്ലാസ് നീന്തൽ പരിശീലനം ചിത്രരചന നാടകക്കളരി കഥ കവിത ശില്പശാല വ്യക്തിത്വ വികസന സെമിനാറുകൾ മോട്ടിവേഷൻ ക്ലാസുകൾ ഇൻഡസ്ട്രിയൽ പരീക്ഷകൾക്കായി പ്രത്യേക പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.