ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2020-21

Schoolwiki സംരംഭത്തിൽ നിന്ന്


2020-21 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് മഹാമാരി വിവിധ മേഖലകളിൽ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ച കാലഘട്ടത്തിൽ 2020-21 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തി.നവാഗതരായ കുട്ടികൾക്ക് വൃക്ഷത്തൈ നൽകിക്കൊണ്ടായിരുന്നു ഹെഡ്മാസ്റ്റർ ശ്രീ.നിയാസ് ചോല ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ക്ലാസ്സ് ടീച്ചേഴ്സ് ഓരോ ക്ലാസ്സിനും പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും പ്രവേശനോത്സവഗാനം ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.കൂടാതെ ഓരോ ക്ലാസ്സ് ടീച്ചേഴ്സും ഗൂഗിൾമീറ്റ് നടത്തി കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുകയും കുട്ടികൾക്ക് ക്ലാസ്സ് സംബന്ധമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അംഗനവാടി ക്ലാസ്സ്

കോവിഡു കാലഘട്ടത്തിൽ സ്കൂളിലെ പഠനം അസാധ്യമായ സാഹചര്യത്തിൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസ്സിനൊപ്പം അധ്യാപകർ സപ്പോർട്ടിംഗ് ക്ലാസ്സും കുട്ടികൾക്ക് നൽകി.ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾ കാണാൻ വീടുകളിൽ സൗകര്യം ഇല്ലാത്ത കുട്ടികളെ ഒരോ ക്ലാസ്സ് അധ്യാപകരും കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടി കൂടരഞ്ഞി പഞ്ചായത്ത് കൂമ്പാറ അംഗനവാടിയിൽ T V സജ്ജമാക്കുകയും ചെയ്തു.ഇതിന്റെ ചുമതല ദിവസവും രണ്ട് അധ്യാപകർ വീതം ഏറ്റെടുക്കുകയും ചെയ്തു


പഠനോപകരണ വിതരണം

കോവിട് മഹാമാരി കാരണം ഓൺലൈൻ പഠനം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിൽ സ്കൂളിലെ എട്ടാം ക്ലാസിലെ വളരെ നിർധന കുടുംബത്തിൽപ്പെട്ട ഒരു കുട്ടിയായ ഫാത്തിമ വന്ന എന്ന കുട്ടിക്ക് വിക്ടേഴ്സ് ഓൺലൈൻ ക്ലാസ് കാണാൻ ഞാൻ യാതൊരു മാർഗ്ഗവുമില്ല എന്ന് മനസ്സിലാക്കുകയും മൊബൈൽ ഫോൺ വാങ്ങി കൊടുക്കുകയും ചെയ്തു അതുപോലെതന്നെ 9 എ ക്ലാസിലെ മാരിയറ്റ് സ്റ്റീഫൻ എന്ന കുട്ടിയും വളരെ നിർധന കുടുംബത്തിൽ പെട്ടതായിരുന്നു ഓൺലൈൻ ക്ലാസുകൾ കാണാൻ യാതൊരുവിധ വിധ സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഒരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തു. കൂടാതെ ബിആർസി യുടെ ഭാഗമായി 10A ക്ലാസിൽ പഠിക്കുന്ന നഫീസത്തുൽ മിസ്രിയ എന്ന എന്ന കുട്ടിക്ക് ഒരു ടിവി സ്പോൺസർ ചെയ്തു.



ഭവനസന്ദർശനം

കോവിഡ് കാലഘട്ടത്തിൽ അധ്യാപകർ വിവിധ ഗ്രൂപ്പുകളായി വിദ്യാർത്ഥികളുടെ വീടുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭവന സന്ദർശനം നടത്തി. വിക്ടേർസ് ക്ലാസ്സും അധ്യാപകർ നൽകുന്ന സപ്പോർട്ടിംഗ് ക്ലാസ്സും കുട്ടികൾ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന്അന്വേഷിച്ചറിഞ്ഞു.കുട്ടികളോ കുടുംബാംഗങ്ങളോ കോവിഡ് ബാധിതരായിട്ടുണ്ടോ എന്നും അന്വേഷിക്കുകയും അത്തരം കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും നല്കി..മാസ്ക് , സാനിറ്റൈസർ,ഫിനോയിൽ എന്നിവനൽകി .വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ എല്ലാപിന്തുണയും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു

ബെസ്റ്റ് പിടിഎ അവാർഡ് സമർപ്പണം

24-07-20 ന് ചേർന്ന എസ് ആർ ജി മീറ്റിംഗിൽ തീരുമാനിച്ച പ്രകാരം ഈ വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡിനു വേണ്ടി സമർപ്പിക്കാനുള്ള ഫയലുകൾ തയ്യാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിനാവശ്യമായ ഡാറ്റകൾ ശേഖരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾ നടത്താനും ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച് കമ്മിറ്റികൾ ചേർന്നു. കമ്മിറ്റിയിൽ ഓരോ മേഖല തിരിച്ച് സബ്കമ്മിറ്റി രൂപീകരിക്കുകയും അതിൻറെ കീഴിൽ കഴിഞ്ഞ വർഷം നടന്ന പ്രവർത്തനത്തിനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.സ്കൂളും പരിസരപ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോൺ ആയിട്ടും കൃത്യം ആഗസ്റ്റ് അഞ്ചിന് തന്നെ 120 പേജുള്ള പിടിഎയുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും ഒരു ഫയൽ ഡി ഇ ഒ യിൽ സമർപ്പിക്കാൻ കഴിഞ്ഞു .തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഡി ഇ ഒ യിൽ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിനും മറ്റുകാര്യങ്ങൾ വിലയിരുത്തുന്നതിനും താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു .അവരുടെ സന്ദർശന സമയത്ത് സ്കൂളിനെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്

കൈത്താങ്ങ്

മുൻ മദർ പിടിഎ അംഗവും ആശാവർക്കറുമായ ബിന്ദു ജയൻ എന്നവരുടെ ഭർത്താവിൻറെ ദാരുണമായ വിയോഗം ആ കുടുംബത്തെ വല്ലാതെ തളർത്തി. നമ്മുടെ സ്കൂളിലെ സ്റ്റാഫ് പ്രതിനിധികൾ അവരുടെ വീട് സന്ദർശിക്കുകയും അവരുടെ അവസ്ഥ വളരെ പ്രയാസമാണ് എന്ന് മനസ്സിലാക്കുകയും ചെയ്തു. അതനുസരിച്ച് അവരുടെ പണിതീരാത്ത വീടിൻറെ ഉൾഭാഗം പ്ലാസ്റ്ററിംഗ്ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. അതനുസരിച്ച് ച് 24 /10/ 2020 തന്നെ എഫ് എം എച്ച്എസ്എസ് സ്റ്റാഫിന്റെ നേതൃത്വത്തിൽ തന്നെ പണി ആരംഭിച്ചു. അത് ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായി മാറി.

ഹിന്ദി ദിനം

ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.എല്ലാ ഗ്രൂപ്പിലും രാഷ്ട്ര ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ ഷെയർ ചെയ്തു.പ്രസംഗം, പതിപ്പ് നിർമ്മാണം , പോസ്റ്റർ നിർമ്മാണം ,കവിതാലാപനംതുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിച്ചു

ബുക്ക് ബൈൻഡിംഗ്

സേവനം എന്ന ലക്ഷ്യത്തോടെ കൈവല്യം പദ്ധതിയുടെ ഭാഗമായി ഡയറ്റിൻറെ കീഴിൽ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു ബുക്ക് ബൈൻഡിംഗ്. ഒരു പുസ്തകം എങ്ങനെ സ്വയം ബൈൻൻറ് ചെയ്യാം എന്ന് കുട്ടികളെ പഠിപ്പിക്കുകയും അതുവഴി അവരെ സ്വയംപര്യാപ്തരാക്കുകയും ആയിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. ഈ പരിപാടിയിൽ സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചറായ ജെസി ടീച്ചർ വിദ്യാർഥികൾക്ക് പരിശീലനം നൽകി. കൂടുതൽ അറിയാൻ

അദ്ധ്യാപക ദിനം

ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. കോവിഡ പ്രതിസന്ധിയിലും സെപ്റ്റംബർ അഞ്ചിന് പതിവുപോലെ സ്കൂളിൽ ഓൺലൈനിലൂടെ അധ്യാപക ദിനം ആചരിച്ചു. രാവിലെതന്നെ അധ്യാപകർക്കിടയിലെ ബഹുമുഖപ്രതിഭയായ ,അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മൈഖലകളിൽ മികവ് പുലർത്തിയ, വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി,കോവിഡ് കാലത്തും പ്രവർത്തനരംഗത്ത് സജീവമായ പ്രിയപ്പെട്ട ഹെഡ്മാസ്റ്റർമാർ നിയാസ് ചോല സാറിന്റെ അധ്യാപകദിന സന്ദേശം കുട്ടികൾക്ക് പകർന്നു കൊടുത്തു.കൂടാതെ നവാസ് സർ തയ്യാറാക്കിയ ഡോ: എസ് രാധാകൃഷ്ണൻ ജീവചരിത്രം എന്ന ഡോക്യുമെൻററി മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചുകൊടുത്തു. മുഴുവൻ കുട്ടികളും ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സിന് അയച്ചുകൊടുത്തു. കൂടാതെ അധ്യാപകദിനാശംസകൾ നേർന്നുകൊണ്ട് കുട്ടികളുടെ ഒരു വീഡിയോ തയ്യാറാക്കി.

ബെസ്റ്റ് പിടിഎ അവാർഡ്

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ DEO ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്.

പൂക്കുട 2020

ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഓൺലൈനായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംഘടിപ്പിച്ച വ്യത്യസ്തമായ പരിപാടികൾ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഉതകുന്നതായി മാറി. ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കളം, ഓണംപദപൂക്കളം, ഗണിത പൂക്കളം, ഗൃഹാങ്കണ പൂക്കളം, കേരള ശ്രീമാൻ മലയാളി മങ്ക, നാടൻ പാട്ട് ,വഞ്ചിപ്പാട്ട്, ഓണപ്പാട്ട് ,പാചകം എന്നീ പരിപാടികൾ സംഘടിപ്പിച്ചു

ഓണവുമായി ബന്ധപ്പെട്ട മലയാള പദങ്ങൾ ഉപയോഗിച്ച് പൂക്കളം നിർമ്മിക്കുന്ന മത്സരമാണ് ഓണപദപൂക്കളം. കേരളത്തിൻറെ ഭംഗിയോടൊപ്പം കൂടുതൽ പദങ്ങളുടെ പ്രയോഗവും ശ്രദ്ധിക്കണം എന്ന് പ്രത്യേകം നിർദ്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ പൂക്കളത്തിൽ നിന്നും വിജയികളെ പ്രഖ്യാപിക്കുകയും അനുമോദിക്കുകയും ചെയ്തു

കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ഓണപ്പാട്ട് ,വഞ്ചിപ്പാട്ട് നാടൻ പാട്ട്, എന്നീ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങളിലെ വിജയികൾക്ക് ഓൺലൈൻ മെമെൻറോ വിതരണം ചെയ്തു

കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ച് ഓണസന്ദേശം നൽകാൻ കേരള ശ്രീമാൻ എന്ന മത്സരവും പെൺകുട്ടികൾക്കായി മലയാളിമങ്ക എന്ന മത്സരവും സംഘടിപ്പിച്ചു. തീർത്തും വ്യത്യസ്തമായ ഈ മത്സരത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വളരെ ആവേശത്തോടെയാണ് നേരിട്ടത്.

അതോടൊപ്പം തന്നെ പൂക്കുട 2020 ന്റെ ഭാഗമായി ഗൃഹാങ്കണ പൂക്കള മത്സരവും ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു.കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മത്സരത്തിൽ പ്രാദേശികമായി ലഭിക്കുന്ന പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും വളരെയധികം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

ഓണാഘോഷത്തിന്റെ അവസാനമത്സരമായി പാചക മത്സരം നടത്തി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വേറിട്ടൊരു മത്സരമായിരുന്നു ഇത്. രക്ഷിതാവും കുട്ടിയും ചേർന്ന് പാചകം ചെയ്യുന്നതിന്റെ വീഡിയോ ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുന്നത് ആയിരുന്നു മത്സരം ഇതിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു

ഗാന്ധി ജയന്തി

രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.ഗാന്ധിജിയെ കുറിച്ചുള്ള വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി യെടുക്കുന്നതിൽഗാന്ധിജി വഹിച്ച പങ്കിനെക്കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോലനടത്തിയ പ്രസംഗം എല്ലാ ക്ലാസ്സ്ഗ്രൂപ്പുകളിലും നൽകി.കൂടാതെ വിദ്യാർത്ഥികൾക്കായി പ്രസംഗം,ക്വിസ്സ്,ഗാനാലാപനം, ഗാന്ധിജിയുടെ വേഷം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ചെയ്തു

നേർക്കാഴ്ച

കോവിഡ് കാലത്തെ ജീവിതാനുഭവങ്ങളും പഠനാനുഭവങ്ങളു മായി ബന്ധപ്പെടുത്തി യ ചിത്രരചനാമത്സരം നടന്നു.ബി ആർ സി തലത്തിലും പഞ്ചായത്ത് തലത്തിലും നടന്ന മത്സരത്തിൽ ഹൈസ്കൂൾ , യു പി വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.പഞ്ചായത്ത് തലത്തിൽ യു പി വിഭാഗത്തിൽ നസ്‌ലയും ഹൈസ്കൂൾ വിഭാഗത്തിൽആന്മരിയ ജോൺസണും ഒന്നാം സ്ഥാനം നേടിയപ്പോൾഅധ്യാപകരുടെ വിഭാഗത്തിൽ അബൂബക്കർ സാറും ഒന്നാം സ്ഥാനത്തിന് അർഹനായി


നീഡം സ്കൂളിനൊപ്പം പദ്ധതി

ഡയറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "നീഡം സ്കൂളിനൊപ്പം" പദ്ധതിയിൽ ഒരു ഭാഗമാവാൻ കഴിഞ്ഞത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യം തന്നെയാണ്. ഇതിന്റെ ആദ്യപടിയായി ഡയറ്റ് അധികൃതരും സ്കൂളിലെ മുഴുവൻ അധ്യാപകരും ചേർന്നുകൊണ്ടുള്ള പ്രഥമ എസ് ആർ ജി മീറ്റിംഗ് ഒക്ടോബർ 28 ബുധൻ രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടന്നു. സ്കൂളിനൊപ്പം കോഡിനേറ്റർ റിജുല ടീച്ചർ സ്കൂളിനെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പ്രദർശനത്തിലൂടെ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ നിയാസ് ചോല സർ അധ്യക്ഷത വഹിച്ച മീറ്റിംഗ് ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ സർ ഉദ്ഘാടനം ചെയ്തു. ശേഷം ഡയറ്റിലെ പരിശീലന വിഭാഗം സീനിയർ ലക്ചററും സ്കൂളിനൊപ്പം പദ്ധതിയുടെ ജില്ലാ കോർഡിനേറ്ററുമായ ഡോ: ഭാമിനി ടീച്ചർ എന്താണ് സ്കൂളിനൊപ്പം പദ്ധതി എന്ന് വിശദമായി പറഞ്ഞു. ഭാമിനി ടീച്ചർ തന്റേ തായ വാക്ചാരുതി യിൽ സ്കൂളിലെ അധ്യാപകരിൽ ഒരുപാട് ആത്മവിശ്വാസം പകർന്നു തന്നു.

ശേഷം ഡയറ്റിലെ പ്ലാനിംഗ് വിഭാഗം സീനിയർ ലക്ചററും ഡയറ്റിൽ പലതരത്തിലുള്ള നൂതന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അത് പ്രാവർത്തികമാക്കാൻ മുന്നിൽ നിൽക്കുന്ന ഡോ: വാസുദേവൻ സർ സംസാരിച്ചു . ഡയറ്റിലെ മാത്സ് ലക്ചറർ ആയ പ്രേംജിത്ത് സർ ഗണിതത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് വിശദമായി സംസാരിച്ചു.

സയൻസ് ലക്ചററും സയൻസ് ലാബ്,ഹോം ലാബ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ദിവ്യ ടീച്ചർ കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിനും ശാസ്ത്രമേഖലയിൽ കുട്ടികളെ ഉയർന്ന തലങ്ങളിലേക്ക് പിടിച്ചു യർത്തുന്നതിനും ലാബുകളുടെ നവീകരണത്തിനും കാര്യക്ഷമമായ നടത്തിപ്പിനും ഉതകുന്ന ഒരുപാട് നിർദ്ദേശങ്ങൾ പകർന്നു തന്നു. ഈയൊരു ഗാർഹിക അന്തരീക്ഷത്തിൽ കുട്ടിയെ കേന്ദ്രബിന്ദു വാക്കി ഏറ്റവും പരിമിതമായ സാഹചര്യത്തിൽ സീറോ കോസ്റ്റ് സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാം എന്നും ദിവ്യ ടീച്ചർ വിശദമായി പറഞ്ഞു. ശാസ്ത്ര വിഷയത്തിന്റെ ആദ്യപടിയായി കുട്ടികൾ വീട്ടിൽ ഒരു പരീക്ഷണശാല തയ്യാറാക്കുവാൻ തീരുമാനിച്ചു. സ്കൂൾ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനവും നടത്തണമെന്നും ദിവ്യ ടീച്ചർ സയൻസ് ടീച്ചേഴ്സിനോട് ആവശ്യപ്പെട്ടു. അവസാനമായി ഡയറ്റ് സീനിയർ ലക്ചററും നമ്മുടെ സ്കൂളിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്ത എൻ അബ്ദുറഹ്മാൻ സർ സ്കൂളിനൊപ്പം പദ്ധതിയെക്കുറിച്ച് സംസാരിച്ചു. എസ് ആർ ജി കൺവീനർ ഷാക്കിറ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഈ മീറ്റിംഗ് അവസാനിച്ചു

ശലഭോദ്യാനം

കോവിഡ് കാലഘട്ടത്തിൽ അധ്യാപകർ വിവിധ ഗ്രൂപ്പുകളായി സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനമൊരുക്കി. ഹെഡ്മാസ്റ്റർ ശ്രീ .നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും വീടുകളിൽനിന്നും കൊണ്ടുവന്ന ചെടികൾ ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചു.വർണ്ണ വൈവിധ്യം നിറഞ്ഞ മനോഹര പുഷ്പങ്ങളുള്ള പൂന്തോട്ടത്തിലേക്ക് ശലഭങ്ങൾ വിരുന്നുകാരായി എത്തുന്നത് ഏറെ മനോഹരമായ കാഴ്ചയാണ്.


കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈവിധ്യങ്ങളായ പരിപാടികൾ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയകേരളത്തെക്കുറിച്ചുള്ള വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.കൂടാതെ പ്രസംഗം ,ക്വിസ്സ്, കേരള ഗാനം, പതിപ്പ് നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി വിജയികളെ അനുമോദിച്ചു.

ശിശുദിനം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെജന്മദിനമായ നവംബർ 14 ന്സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ പ്രിൻസ് സാറിന്റെ നേതൃത്വത്തിൽവിവിധ പരിപാടികൾ ഓൺലൈനായിസംഘടിപ്പിച്ചു.എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പിലും നെഹ്രുവിനെ ക്കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്തു.കൂടാതെ പ്രസംഗം , ഗാനാലാപനം , ക്വിസ്സ് നെഹ്റുവിന്റെ വേഷം എന്നീ ഇനങ്ങളിൽ മത്‌സരങ്ങൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു

സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം

സ്കൂളിൽ ഒരു പരീക്ഷണശാല സാധ്യമല്ലാത്ത സാഹചര്യം ആയതിനാൽ വീട്ടിൽ പരീക്ഷണശാലകൾ തയ്യാറാക്കി കൊണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ മുന്നോട്ടുവന്നു. സ്കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ ഇങ്ങനെയൊരു ശ്രമം നടത്തിയത്. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളും വീട്ടിൽ ഹോം ലാബ് തയ്യാറാക്കി ഫോട്ടോസും വീഡിയോകളും ക്ലാസ് ടീച്ചേർസിന് നവംബർ 20 ന് മുൻപ് അയച്ചു കൊടുത്തു.അങ്ങനെ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം നവംബർ 26 വ്യാഴം നടത്തി .വളരെ വിപുലമായി ഗൂഗിൾ വഴിയാണ് സമ്പൂർണ്ണ ഹോം പ്രഖ്യാപനം നടത്തിയത്. ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ: നിയാസ് ചോല സ്വാഗതം പറഞ്ഞു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ: പ്രേമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ഡിഡിഇ ശ്രീമതി:മിനി ഉദ്ഘാടനം ചെയ്തു .കൈറ്റ് സിഇഒ ശ്രീ :അൻവർ സാദത്ത് സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം നടത്തി. അതോടൊപ്പം സ്കൂളിന്റെ തനതു പ്രവർത്തനമായ പണത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതി പ്രഖ്യാപനവും നടത്തി .ഇത് നടത്തിയത് എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ആയ ശ്രീ അബ്ദുൽ ഹക്കീം ആയിരുന്നു .തുടർന്ന് ഡയറ്റ് സീനിയർ ലക്ചറർ ശ്രീ: അബ്ദുറഹിമാൻ, ഡോ: വാസുദേവൻ, ഡോ:ഭാമിനി ,ഡോ:ദിവ്യ , മാനേജ്മെൻറ് പ്രതിനിധി പ്രൊഫ: കെ വി ഉമറുൽ ഫാറൂഖ് , പ്രിൻസിപ്പൽ നാസർ ചെറുവാടി ടി ,പി ടി എ പ്രസിഡൻറ് ജിമ്മി അലക്സ് എന്നിവർ സംസാരിച്ചു. സംസ്ഥാനതലത്തിൽ മികച്ച സ്കൂളായി മാറിയ എഫ് എം എച്ച് എസ് എസ് തീർച്ചയായും സന്ദർശിക്കാൻ വരുമെന്ന് കൈറ്റ് സി ഇ ഒ അൻവർ സാദത്ത് പറഞ്ഞു.റിജുല ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു

പത്തിനൊപ്പം പത്ത് തൊഴിൽ

സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഒന്നായ "പത്തിനൊപ്പം പത്ത് തൊഴിൽ" പദ്ധതിയുടെ പ്രഖ്യാപനം എസ് .എസ് .കെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ അബ്ദുൽ ഹക്കീം നിർവഹിച്ചു. തുടർന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന് ഉദ്ഘാടനകർമ്മം മർക്കസ് അക്കാദമി പ്രോജക്ട് ഡയറക്ടർ പ്രൊഫസർ. കെ .പി . ഉമ്മർ ഫാറൂഖ് സർ നിർവഹിച്ചു. മർക്കസ് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ട൪ ഉനൈസ് മുഹമ്മദ് സാർ, എച്ച് എസ് എസ് പ്രിൻസിപ്പൽ അബ്ദുൾ നാസർ എന്നിവർ സംബന്ധിച്ചു. സോപ്പ്, ചോക്ക്, കുട, മെഴുകുതിരി, പേപ്പർബാഗ് ,ഫിനോൾ ചന്ദനത്തിരി ,സൂപ്പർ വൈറ്റ്, ബുക്ക് ബൈൻഡിങ്, പാഴ്സ്തുക്കൾ കൊണ്ടുള്ള കരകൗശല വസ്തുക്കൾ , ഫാബ്രിക് പെയിൻറിംഗ് തുടങ്ങി പത്താംതരം കഴിയുന്നതോടെ കുട്ടികൾ പത്ത് തൊഴിൽ സ്വായത്തമാക്കു൦. പഠനത്തോടൊപ്പം സമ്പാദ്യശീലവും ഒരു ജീവിതമാർഗവും ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. എല്ലാ പ്രവർത്തനത്തിനും മുൻ നിരയിൽ നിന്നുകൊണ്ട് വിദ്യാർത്ഥികൾക്ക് ആവശ്യമായ സകല പിന്തുണയും നൽകിക്കൊണ്ട് സ്കൂളിലെ പ്രധാനാധ്യാപകനായ നിയാസ് ചോല സാർ പ്രവർത്തിക്കുന്നു എന്നത് ഏറെ അഭിമാനാർഹമായ കാര്യമാണ്.കൂടുതൽ അറിയാൻ

ലോക ഭിന്നശേഷി ദിനം

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം വിപുലമായി ആചരിച്ചു ഡിസംബർ 3 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ആചരിച്ചത് ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ സുജ ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട മുക്കം എ.ഇ. ഒ ശ്രീമതി ഷീല മാഡം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ക്കാരും സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും അവരെ സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം ഉയർത്തി കൊണ്ടുവരണം എന്നും ഷീലമാഡം പറഞ്ഞു.പ്രിൻസിപ്പൽ നാസർ ചെറുവാടി സർ മുഖ്യപ്രഭാഷണം നടത്തി. ഖാലിദ് സർ ,ഗീത ടീച്ചർ, ബീന ടീച്ചർ, സിന്ധു ടീച്ചർ, നാസർ ടി.ടി സർ, ഷാക്കിറ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അനുഭവം പങ്കുവെക്കുകയും കുട്ടികളുടെ വിവിധ പരിപാടികളുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു .തുടർന്ന് ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾക്ക് വിവിധ കൈത്തൊഴിൽ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് ആരംഭം കുറിച്ചു.സ്കൂളിന്റെ തനത് പ്രവർത്തനമായ പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പദ്ധതിഭിന്നശേഷിക്കാർക്കു ഉപകാരപ്രദമായ രീതിയിൽ അവരുടെ മാനസിക ഉല്ലാസം കൂടി ലക്ഷ്യംവച്ചുകൊണ്ട് ഹെഡ്മാസ്റ്റർ നിയാസ് ചോലസാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു

ലെനസ് പദ്ധതി

' നീഡം സ്കൂളിനൊപ്പം പദ്ധതി'യുടെ സമ്പൂർണ്ണ കായികക്ഷമതാ പരിപാടിയായ "ലെനസ് "പദ്ധതിയുടെ ഉദ്ഘാടന കർമ്മം ഫിത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ലിന്റോജോസഫ് നിർവഹിച്ചു.ഡയറ്റ് പ്രിൻസിപ്പൽ ശ്രീ .പ്രേമരാജൻ സാർ മുഖ്യാതിഥിയായിരുന്നു.ഡയറ്റ് ലക്ചറർ ശ്രീ.സാജു തോമസ് പദ്ധതി വിശദീകരിച്ചു.കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയ്ക്കൊപ്പം അവരുടെ മാനസികവും ശാരീരികവുമായ വളർച്ചകൂടി ലഭ്യമാക്കുന്നതാണ് ഈ പദ്ധതി .പൂർണ്ണ ആരോഗ്യമുള്ളവരായി മാറ്റാൻസമ്പൂർണ്ണ കായികക്ഷമത കൈവരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ജീവിത ശൈലിയിലുള്ള പ്രത്യേകതകൾ മൂലം കുട്ടികളിലും മുതിർന്നവരിലും പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ സമ്പൂർണ്ണ കായികക്ഷമത കൈവരിക്കേണ്ടതിന്റെപ്രാധാന്യത്തെക്കുറിച്ചും സാജുസാർ വിശദീകരിച്ചു.മർക്കസ് AED ശ്രീ.ഉനൈസ് മുഹമ്മദ് ,ഡയറ്റ് സീനിയർ ലക്ചറർ ശ്രീ.അബ്ദുറഹ്മാൻ ഡോ. ഭാമിനി , വാർഡ് മെമ്പർ ശ്രീമതി .ബിന്ദു ജയൻ PTA പ്രസിഡണ്ട് ശ്രീ.ജിമ്മി അലക്സ്തുടങ്ങിയവർ ആശംസകളർപ്പിച്ചചടങ്ങിൽ സ്കൂളിനൊപ്പം പദ്ധതി കൺവീനർ റിജുല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ചോക്ക് നിർമ്മാണം

പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച ഒരു പദ്ധതിയാണ് ചോക്ക് നിർമ്മാണം. ഈ പദ്ധതിയിൽ വിദ്യാർത്ഥികൾ ചോക്ക് നിർമ്മിക്കാനായി പഠിക്കുകയും വിവിധ ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ചോക്ക് നിർമ്മാണം നടത്തുകയും ചെയ്യുന്നു. സ്കൂളിലേക്ക് ആവശ്യമായ മുഴുവൻ ചോക്കുകളും ഈ പദ്ധതിയിലൂടെ നിർമ്മിക്കുകയാണ് പതിവ്.


കൈവല്ല്യം പദ്ധതി

'സ്കൂളിനൊപ്പം ' പദ്ധതിയുടെ ഭാഗമായി 'കൈവല്ല്യം' പദ്ധതി സ്കൂളിൽ നടപ്പിലാക്കി.ഡയറ്റ് പ്രതിനിധി പൗളീനടീച്ചർ പദ്ധതി വിശദീകരിച്ചു.കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വിശ്രമവേളകൾ ഉപകാര പ്രദമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.തൊഴിലിനോട് ആദരവ് പുലർത്താനുള്ള മനോഭാവം കുട്ടികളിൽ വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഒരു കുട്ടി ഒരു തൊഴിലെങ്കിലും സ്വായത്തമാക്കണം.കുട്ടികളുടെ വൈവിധ്യങ്ങളായ കഴിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിക്കുക എന്നതും ലക്ഷ്യങ്ങളിൽപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചറായ ജെസ്സി ടീച്ചർ പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾക്ക് ആവശ്യമായ ദിർദ്ദേശങ്ങൾ നല്കുകയും ചെയ്തു

അപ്പോളോ-1

സ്കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായുള്ള ഹോം ലാബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമാകുകയും അവരിൽ നിന്നും മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തുകയും ചെയ്തു.ഇത്തരം കുട്ടികളിൽ നിന്നും 50 പേരെ തിരഞ്ഞെടുത്ത് അപ്പോളോ-1 എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു .കുട്ടികൾ തയ്യാറാക്കുന്ന വിവിധ മോഡലുകൾ പരീക്ഷണ, നിരീക്ഷണ വീഡിയോകൾ എന്നിവ ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഇവ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ഡയറ്റ് പ്രതിനിധികൾ ഉൾപ്പെടുന്ന ഹോം ലാബ് ഗ്രൂപ്പിൽ സെൻറ് ചെയ്യും കുട്ടികളെ അവർ അഭിനന്ദിക്കുകയും ചെയ്തു

ശില്പശാല

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് സ്കൂളിൽ വന്ന് നേരിട്ടുള്ള പഠനം അസാധ്യമായസഹചര്യത്തിൽ അവർക്കാവശ്യമായ പിന്തുണനൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശില്പശാല നടത്തി.വിഷയാടിസ്ഥാനത്തിൽ പഠനോപകരണങ്ങളുടെ നിർമ്മാണവും ശാസ്ത്ര പരീക്ഷണങ്ങളും രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെനടത്തി.ഗ്രൂപ്പടിസ്ഥാനത്തിലും വ്യക്തിപരമായുംതങ്ങടെ കുട്ടികൾക്ക് വീട്ടിൽനിന്നും പിന്തുണ നൽകാനാവുന്ന വിധത്തിൽ ഉപകരണങ്ങളുടെ നിർമ്മാണവും സസ്യ വൈവിധ്യം പരിചയപ്പെടലും പരീക്ഷണ നിരീക്ഷണങ്ങളും നടന്നു.അബാക്കസ് ,സ്ഥാന വില പോക്കറ്റ് , പസിൽ ,ടാൻഗ്രാം ,കോൺമാപിനി , ഗ്രഹണം, ഭൂപടം, ശ്വാസകോശം,മർദ്ദമാപിനി തുടങ്ങിയ മാതൃകകളുംആവർത്തനപ്രതിപതനം , വായുമർദ്ദം, ജലമർദ്ദം ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധതരം പരീക്ഷണങ്ങളും അധ്യാപകരോടൊപ്പം രക്ഷിതാക്കളും ചെയ്തു.ഔഷധസസ്യങ്ങൾ, പരാദസസ്യങ്ങൾ , ഭൂകാണ്ഡങ്ങൾ, സംഭരണ വേരുകൾ , കായിക ഭാഗങ്ങൾ ഇവയുടെ പ്രദർശനവും പ്രത്യേകതകളും വിശദമാക്കി. കൂടാതെ ജൈവകീടനാശിനി നിർമ്മാണവും ഇതു പയോഗിച്ചുള്ള കൃഷി രീതികളും രക്ഷിതാക്കൾക്ക് കൂടുതൽ അറിവു നല്കി.കുട്ടികൾ മുൻകൂട്ടിതയ്യാറാക്കയ ഹോംലാബിൽ അവർക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടത്രപിന്തുണ നൽകുന്നതിനും തങ്ങൾക്ക് ലഭിച്ച അറിവ് കുട്ടികളിലേക്ക് എത്തിച്ചു കൊടുക്കുന്നതിനുംശില്പശാല ഉപകരിച്ചതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു

നീലാംബരി

കോവിഡ് കാലഘട്ടത്തിൽ ഗൃഹാന്തരീക്ഷത്തിൽ കുട്ടികളുടെ വായനാശീലത്തിൽ കുറവ് വരുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽവായനയുടെ അപര്യാപ്തത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ' നീലാംബരി' എന്ന ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ ഹോം ലൈബ്രറി ഒരുക്കുകയും ചെയ്തു .കുട്ടികൾക്ക് ലഭ്യമായ പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ ഒരുക്കുകയും വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു ചെയ്തു.കഥകൾ , കവിതകൾ,നോവലുകൾ എന്നിവയുടെ PDF കളുംഓരോ അധ്യാപകരും ഗ്രൂപ്പിൽ നൽകി. കൂടാതെ കുട്ടികൾ തയ്യാറാക്കുന്ന കഥകൾ ,കവിതകൾ , കഥാപാത്രനിരൂപണങ്ങൾ തുടങ്ങിയവയും ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും മികച്ചവ കണ്ടെത്തി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

സ്കൂൾ നേതൃത്വ മാതൃകാപുരസ്കാരം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെൻറ് ആൻഡ് ട്രെയിനിങ്ങിന്റെ ഭാഗമായി സ്കൂളിൽ ലീഡർഷിപ്പ് അക്കാദമി - കേരള നൽകുന്ന 2020 - 21 അക്കാദമിക വർഷത്തെ സ്കൂൾ നേതൃത്വ മാതൃകാ പുരസ്കാരത്തിന് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അപേക്ഷ സമർപ്പിച്ചു.2020 - 21 കാലഘട്ടത്തിലെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ശ്രീ. നിയാസ് ചോല സാറി ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയാണ് 10 - 3 - 2021 ന് അപേക്ഷ സമർപ്പണം നടത്തിയത്.

സന്ദർശനം(എ ഇ ഒ)

കോവിഡ് കാലഘട്ടത്തിലെ നീണ്ട ഇടവേളക്ക് ശേഷം 2020 ജനുവരി 1 ന് എസ്എസ്എൽസി ക്ലാസ്സുകൾ ആരംഭിച്ചു.ഈ അവസരത്തിൽ ബഹുമാനപ്പെട്ട മുക്കംഎ ഇ ഒഷീല madam, ബി പി ഒ ശിവദാസൻ സാർ, DIET സീനിയർ ലക്ചറർ അബ്ദുറഹ്മാൻ സാർ സാർ എന്നിവർ സ്കൂളിൽ സന്ദർശനം നടത്തി. ഒരു വിദ്യാർത്ഥിക്ക് ഒരു ദിവസം മൂന്ന് മണിക്കൂർ എന്ന തോതിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന രീതിയിൽ ആയിരുന്നു ക്ലാസിലെ ക്രമീകരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സ്കൂൾ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് സം തൃപ്തിപ്പെടുകയും ചെയ്തു. കൂടാതെ "പത്തിനൊപ്പം 10 തൊഴിൽ" പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ ,മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുകയും ചെയ്തു.

ദേശീയ ശാസ്ത്ര ദിനം

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് 'ഒരു കുട്ടി ഒരു പരീക്ഷണം ' എന്ന രീതിയിൽ ഓരോ ക്ലാസ്സിലും മത്സരങ്ങൾ നടത്തി.കുട്ടികൾ അവരുടെ വീടുകളിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പരീക്ഷണം ക്ലാസ്സ് ഗ്രൂപ്പുകളിൽ സെന്റ് ചെയ്തു.മികച്ചവ കണ്ടെത്തുകയും കുട്ടികളെ പ്രശംസിക്കുകയും ചെയ്തു

പഠനപ്പാട്ട്

പഠിതാക്കളിൽ ബൗദ്ധിക ഉയർച്ചയും താഴ്ചയും പ്രകൃതിപരവും സ്വാഭാവികവുമാണ്. പക്ഷെ സംഗീതാസ്വാദന താല്പര്യത്തിന് ബുദ്ധിവികാസത്തിന്റെ ഏറ്റക്കുറച്ചിലുകളുമായി വലിയ ബന്ധമൊന്നുമില്ല. ഏത് പ്രായക്കാരും സംഗീതത്തിന്റെ സർഗാത്മകതയെ പ്രണയിച്ചിരിക്കും. പഠന പ്പാട്ട് വഴിയുള്ള അധ്യാപനം കുട്ടികളുടെ വൈജ്ഞാനിക വളർച്ചയെ മാത്രമല്ല അവരുടെ മാനസിക ഉയർച്ചയെയും വലിയ സ്വാധീനം ചെലുത്തും. തളർന്ന ശരീരഭാഗങ്ങളും മനസ്സും ഉത്തേജിപ്പിക്കാനും സംഗീതംപോലെയുള്ള കലയ്ക്കുള്ള സാധ്യത മറ്റൊന്നിനുമില്ല. പഠനം എപ്പോഴും ആസ്വാദജനകമായിരിക്കണം. ആ രീതിയിൽ നേടിയ അറിവുകൾക്ക് മാത്രമെ വൈജ്ഞാനിക മണ്ഡലങ്ങളിൽ സ്ഥായിയായി നിലനില്ക്കാൻ കഴിയൂ. പാഠപുസ്തകങ്ങളിൽനിന്ന് മുക്തി പ്രാപിക്കുന്നതോടെ യോ ഉത്തരക്കടലാസ് ഏല്പിക്കുന്നത് വരെയൊ മാത്രം ആയുസ്സ് ഉള്ളതല്ല യഥാർത്ഥ പഠനവും വിജ്ഞാനവും ഈയൊരാശയത്തിന് പുതിയ മാർഗമന്വേഷണ പാതയിലാണ് പഠന പ്പാട്ടുകളെന്ന ചിന്ത മാലാഖയായി രൂപം പ്രാപിച്ചത്. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, ഭാഷാ വിഷയങ്ങളിലെ കടുപ്പമുള്ള പാഠഭാഗങ്ങൾ പാട്ടിലൂടെ പഠിപ്പിക്കുന്നത് വഴി കുട്ടികളിൽ വലിയ മാറ്റം കാണുകയും ബൗദ്ധികവും സാംസ്ക്കാരികരും സാഹിത്യപരവും സംഗീതാത്മകരവുമായ വളർച്ചയ്ക്ക് മുതൽ കൂട്ടാവുകയും ചെയ്തതായി വിലയിരുത്തപ്പെടുകയും ചെയ്തു. അതിന്റെ ഫലമായാണ് ശാസ്ത്ര ,സാമൂഹിക ശാസ്ത്ര, ഗണിത വിഷയങ്ങളിൽ കവിതയില്ലെന്ന പോരായ്മക്ക് പരിഹാരമായാണ് പാഠ്യ വിഷയങ്ങൾക്ക് ഗാനം രൂപ നൽകി ബോധനം നടത്തുന്നത്. ഈ ഒരു പഠന രീതി കുട്ടികളിൽ എത്തിക്കുന്നത് മറ്റാരുമല്ല ,സ്കൂളിന്റെ സ്വന്തം പ്രധാനാധ്യാപകൻ ശ്രീ: നിയാസ് ചോല തന്നെയാണ്. പഠനസമയത്ത് കുട്ടികൾക്കുണ്ടാകുന്ന മനോ സമ്മർദ്ദത്തെ കുറയ്ക്കാൻ ഇതുമൂലം കഴിയും. ഭൗതികശാസ്ത്രം, രസതന്ത്രം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, പൊതുവിജ്ഞാനം ഉൾപ്പെടെ നിരവധി വിഷയങ്ങളിലുള്ള പഠനപ്പാട്ടുകൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്.കൂടുതൽ അറിയാൻ

സ്കൂൾ വിസിറ്റ്

2020-21 വർഷത്തെ എസ്എസ് എസ്എസ്എൽസി പരീക്ഷാ സംബന്ധമായ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി മുക്കം എഇഒ ഓംകാരനാഥൻ സാർ കുന്നമംഗലം എഇഒ പോൾ സാർ സാർ,ഡിഡിഇ മിനി ടീച്ചർ

 എന്നിവർ സ്കൂളിൽ സന്ദർശനം നടത്തി എത്തി കൂടാതെ  പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ,  ഉദ്യാന ലൈബ്രറി, റീഡിംഗ് കോർണർ എന്നിവ വിലയിരുത്തി. കൂടാതെ വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് ലെനസ്  പദ്ധതിയുടെ ഭാഗമായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന നീന്തൽകുളം വീക്ഷിക്കുകയും ചെയ്തു.