പരിസ്ഥിതി ദിനം


ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കുട്ടികൾ ഓരോ ഔഷധ സസ്യങ്ങൾ കൊണ്ട് വരികയും, സ്കൂളിൽ ഒരു ഔഷധത്തോട്ടം നിർമ്മിക്കുകയും ചെയ്തു. , പി റ്റി എ പ്രസിഡന്റ്, ശ്രീ സന്തോഷ് കുമാർ, മുൻഹെഡ്മിസ്ട്രസ് ശ്രീമതി .ശ്യാമള എന്നിവരുടെ സാന്നിധ്യത്തിൽ ഔഷധത്തോട്ടം ഉദ്ഘാടനം നടന്നു..

ഓരോ കുട്ടികൾക്കും ഓരോ ഔഷധച്ചെടി എന്ന രീതിയിൽ അവരവർ തന്നെ ആ ചെടിയെ പരിപാലിക്കണമെന്ന് ശ്രീമതി സതികുമാരി ടീച്ചർ നിർദ്ദേശിച്ചു........


വായനാദിനം.


ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന ക്വിസ്, വായനാ മത്സരം, എന്നിവ സംഘടിപ്പിച്ചു......

അന്നേദിവസം കുട്ടികളെ സ്കൂൾ പരിസരത്തുള്ള ഗ്രന്ഥശാലയിലേക്ക് ( പാട്ടറ )കൊണ്ടുപോവുകയും, പുതിയ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുവാനും സാധിച്ചു.....

സ്വാതന്ത്ര്യ ദിനം


ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ കൃത്യം 9 :30 ന് തന്നെ ഹെഡ്മാസ്റ്റർ ശ്രീ ബിജു സാർ പതാക ഉയർത്തി. അന്നേദിവസം സ്വാതന്ത്ര്യദിന സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.......

വിദ്യാർത്ഥികൾ ഭാരതാംബയായും , മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബാലഗംഗാധര തിലക്, ഝാൻസി റാണി, സുഭാഷ് ചന്ദ്ര ബോസ് എന്നീ മഹാത്മാക്കളുടെ വേഷം ധരിക്കുകയും ആ മഹാത്മാക്കളെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തു... അന്നേ ദിവസം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഗാനം പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.. ശേഷം കുട്ടികൾക്ക് മധുരം വിളമ്പി.



ഗാന്ധിജയന്തി.

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്
ക്വിസ് മത്സരം നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് രണ്ടാഴ്ച ഡ്രൈ ഡേ ആചരിക്കുകയും സ്കൂൾ പരിസരങ്ങൾ കുട്ടികൾ വൃത്തിയാക്കുകയും,പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ഹരിത സേനയ്ക്ക് നൽകുവാൻ വേണ്ടി ശേഖരിക്കുകയും ചെയ്തു..

റിപ്പബ്ലിക് ദിനാചരണം, 2026

ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും, തുടർന്ന്  റിപ്പബ്ലിക് ദിന ക്വിസ് നടത്തുകയും ചെയ്തു... അന്നേദിവസം 5 മിനിറ്റ് മൗനാ ചരണവും ഉണ്ടായിരുന്നു....

പ്രവേശനോത്സവം 2025


 
 
 
 
ഗവ.യുപി.എസ് തെങ്ങുംകോട് പ്രവേശനോത്സവം, കല്ലറഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർ ശ്രീമതി. ശ്രീകല ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ.സന്തോഷ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ബിജു സാർ സ്വാഗതം പറഞ്ഞു.RMUPS, വയ്യക്കാവ് സ്കൂളിലെ റിട്ടേർഡ് അധ്യാപിക ശ്രീമതി അനിത കുമാരി കുട്ടികൾക്ക് വളരെ രസകരവും ലളിതവുമായ സന്ദേശം നൽകി. സ്കൂളിലെ അധ്യാപിക ശ്രീമതി സതികുമാരി എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. ശേഷം എല്ലാവർക്കും മധുരം വിളമ്പി.